കമ്മ്യൂണിസ്റ്റ് പോരാട്ടത്തിന്റെ മാറ്റുവിളിച്ചോതി ‘ജയ് ഭീം’; രാഷ്ട്രീയം ചർച്ചയാകുന്നു

സിനിമ പുറത്തിറങ്ങിയത് മുതൽ സിപിഐഎമ്മുമായുള്ള ബന്ധം ചര്‍ച്ചയായിരുന്നു. സിപിഐഎമ്മിന്റെ ചെങ്കൊടിയും മുദ്രാവാക്യം വിളിയും കാള്‍ മാര്‍ക്‌സ്, ഏംഗല്‍സ്, പെരിയാര്‍ ഇ വി രാമസ്വാമി നായ്ക്കര്‍ എന്നിവരുടെ ചിത്രങ്ങളും സിനിമയിൽ നിറഞ്ഞുനിൽക്കുന്നു. കെട്ടുകഥയല്ല സിനിമ പറയുന്നത് എന്നതാണ് പ്രത്യേകത.

Jai Bhim: 4 Reasons Why Suriya Starrer Deserves More Than One Watch! -  Filmibeat

കേരളം കഴിഞ്ഞാല്‍, ഇടതുപക്ഷത്തിന് പാര്‍ലമെന്ററി രംഗത്ത് ഏറ്റവും സ്വാധീനമുള്ള സംസ്ഥാനങ്ങളിലൊന്നാണ് തമിഴ്‌നാട്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനും സിപിഐഐയ്ക്കും രണ്ട് വീതം എംപിമാരെ സംഭാവന ചെയ്ത ഏക സംസ്ഥാനവും തമിഴ്‌നാട് തന്നെ. ഡിഎംകെ സഖ്യത്തിനൊപ്പം നിന്നാണ് സിപിഎമ്മും സിപിഐയും മത്സരിച്ചത്.

എന്തുകൊണ്ടാണ് സിനിമയില്‍ സിപിഐഎമ്മിന് ഇത്രയേറെ പ്രാധാന്യം നല്‍കപ്പെട്ടിരിക്കുന്നുവെന്ന ചോദ്യത്തിന് ഒരു അഭിമുഖത്തില്‍ അദ്ദേഹം മറുപടി നല്‍കിയിട്ടുണ്ട്. ആദ്യം അഭിഷാകനും പിന്നീട് ന്യായാധിപനുമായിമാറിയ ജസ്റ്റിസ് ചന്ദ്രു (സൂര്യ) ഒരു മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തകന്‍ ആയിരുന്നു. ഒരു യഥാര്‍ത്ഥ സംഭവം സിനിമയാക്കുമ്പോള്‍, അതിനോട് നീതികാണിക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ചന്ദ്രുവിന്റെ രാഷ്ട്രീയം സിനിമയിലും ഉണ്ടാകും. താന്‍ ഒരിക്കലും വെള്ളം ചേര്‍ക്കില്ലെന്നും ചിത്രത്തിന്റെ സംവിധായകൻ ജ്ഞാനവേല്‍ അഭിമുഖത്തില്‍ പറയുന്നു.

1993 ൽ സി പി ഐ (എം) കമ്മപുരം ഏരിയ സെക്രട്ടറിയോട്, തന്റെ ഭർത്താവ് രാജാകണ്ണിന്റെ തിരോധനത്തെ പറ്റി പരാതി കൊടുക്കാൻ ഭാര്യ പാർവതി എത്തുന്നത് മുതലാണ് രാജാകണ്ണ് തിരോധാനകേസിന്റെ യഥാർത്ഥ ആരംഭം. കമ്മപുരം പൊലീസ് സ്റ്റേഷനിൽ ഏരിയ സെക്രട്ടറിയായിരുന്ന സ. രാജാമോഹന്റെ നേതൃത്വത്തിൽ തുടർച്ചയായി നടത്തിയ സമരങ്ങൾക്ക് ശേഷം തമിഴ് നാട് സ്റ്റേറ്റ് കമ്മറ്റി വിഷയം ഏറ്റെടുത്തു. ഇപ്പോൾ സി പി ഐ എം പിബി അംഗമായിട്ടുള്ള സഖാവ് ജി രാമകൃഷ്ണൻ, ആ കുടുംബത്തെ മദ്രാസിലേക്ക് വിളിക്കുകയും പിന്നീട് ഹൈക്കോടതി ജഡ്ജി ആയി മാറിയ സ. ചന്ദ്രുവിനെ കേസ് ഏല്പിക്കുകയും ചെയ്തു.

ഇരുളർ ആദിവാസി വിഭാഗത്തിൽ പെട്ട രാജാക്കണ്ണിന് നേരെ തമിഴ് നാട് പൊലീസ് നടത്തിയ ക്രൂരതയ്‌ക്കെതിരെ, ഭാര്യ പാർവതിയുടെ നിശ്ചയാദാർഢ്യത്തോടെയുള്ള പോരാട്ടമാണ് സിനിമയുടെ ഇതിവൃത്തം.

കോടതിയ്ക്കകത്ത് സ. ചന്ദ്രുവും , കോടതിയ്ക്ക് പുറത്ത് സിപിഐഎമ്മും നടത്തിയ ഇടപെടലിന്റെയും സമരങ്ങളുടെയും ഫലമായി നേടിയെടുത്ത നീതിയുടെ സിനിമാവിഷ്കാരമാണ് ‘ജയ് ഭീം.’

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News