മുപ്പത്തി മൂന്നാമത് ജിമ്മി ജോര്‍ജ്ജ് ഫൗണ്ടേഷന്‍ അവാര്‍ഡ് അപര്‍ണ ബാലന്

കേരളത്തിലെ മികച്ച കായിക താരത്തിനുള്ള മുപ്പത്തി മൂന്നാമത് ജിമ്മി ജോര്‍ജ്ജ് ഫൗണ്ടേഷന്‍ അവാര്‍ഡ് അന്താരാഷ്ട്ര ബാഡ്മിന്റണ്‍ താരം അപര്‍ണ ബാലന്. 25000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ജോസ് ജോര്‍ജ് ഐപിഎസ് ചെയര്‍മാനും , അഞ്ജു ബോബി ജോര്‍ജ്, റോബര്‍ട്ട് ബോബി ജോര്‍ജ്, സെബാസ്റ്റ്യന്‍ ജോര്‍ജ്, ടി ദേവപ്രസാദ് എന്നിവര്‍ അംഗങ്ങളുമായുള്ള കമ്മിറ്റി ആണ് ജേതാവിനെ തെരഞ്ഞെടുത്തത്.

ഡിസംബര്‍ ആദ്യവാരം ജിമ്മി ജോര്‍ജ് സ്പോര്‍ട്സ് അക്കാദമിയില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമര്‍പ്പിക്കും. ഇന്ത്യയുടെ ഇതിഹാസ വോളിബോള്‍ താരം ജിമ്മി ജോര്‍ജിന്റെ സ്മരണയ്ക്കായി 1989-ല്‍ ആണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ 15 വര്‍ഷക്കാലം ദേശീയ – അന്തര്‍ദേശീയ തലത്തില്‍ കൈവരിച്ച നേട്ടങ്ങളും, ബാഡ്മിന്റണ്‍ ഗെയിമിന് നല്‍കിയ സംഭാവനകളും കണക്കിലെടുത്താണ് അപര്‍ണയെ അവാര്‍ഡിനായി തിരഞ്ഞെടുത്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News