41 വർഷങ്ങൾക്ക് ശേഷം സ്‌ക്രീനിൽ മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ ഗാനവുമായി ‘ജാൻ-എ-മൻ’ ടീം

41 വർഷങ്ങൾക്ക് ശേഷം മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ എവർഗ്രീൻ ഹിറ്റ് ‘മിഴിയോരം നനഞ്ഞൊഴുകും..’ എന്ന ഗാനം എത്തുന്നു. മലയാളത്തിലെ യുവ താരനിര അണി നിരക്കുന്ന സമ്പൂർണ്ണ കോമഡി എന്റര്‍ടെയ്നറായ ജാൻ-എ- മനിൽ എന്ന ചിത്രത്തിലാണ് ഗാനം ഉൾപ്പെടുത്തിയിരിക്കുന്നത്.

മഞ്ജു വാര്യരാണ്(manju warrier) തന്റെ സോഷ്യൽ മീഡിയ പേജ് വഴി സോം​ഗ് റിലീസ് ചെയ്തത്. മഞ്ജു വാര്യരാണ് തന്റെ സോഷ്യൽ മീഡിയ പേജ് വഴി ഗാനം റിലീസ് ചെയ്തത്.

മലയാളത്തിന്റെ പ്രിയപ്പെട്ട യുവതാരനിരയെ അണിനിരത്തി നടന്‍ ഗണപതിയുടെ സഹോദരന്‍ ചിദംബരം എസ്.പി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ജാന്‍ -എ-മന്‍. അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ്, ഗണപതി, ബേസില്‍ ജോസഫ്, സിദ്ധാര്‍ഥ് മേനോന്‍, അഭിരാം രാധാകൃഷ്ണന്‍, റിയ സൈറ, ഗംഗ മീര, സജിന്‍ ഗോപു, ചെമ്പില്‍ അശോകന്‍ എന്നിവരാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ലാലും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

വികൃതി എന്ന സിനിമക്ക് ശേഷം ചീര്‍സ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ലക്ഷ്മി വാര്യര്‍, ഗണേഷ് മേനോന്‍, സജിത്ത് കൂക്കള്‍, ഷോണ്‍ ആന്റണി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.ഫുള്‍ ടൈം കോമഡി എന്റര്‍ടെയ്‌നറായാണ് ചിത്രം ഒരുക്കുന്നത്. ചിത്രം നവംബറിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News