സുമേഷ് ആൻഡ് രമേഷ് ഈ മാസം 26ന് തീയറ്ററിൽ എത്തും

ശ്രീനാഥ് ഭാസി, ബാലുവർഗീസ് ഒന്നിക്കുന്ന സുമേഷ് ആൻഡ് രമേഷ് നവംബർ 26ന് തിയറ്ററുകളിൽ എത്തും.

നാട്ടിന്‍പുറത്തുള്ള രണ്ട് യുവാക്കളുടെ കഥയാണ് ഹാസ്യത്തിന്റെ മേമ്പൊടിയിൽ പറയുന്നത്. സുമേഷിന്റെയും രമേഷിന്റെയും അച്ഛനും അമ്മയുമായി സലിം കുമാറും പ്രവീണയും അഭിനയിക്കുന്നു.

സനൂപ് തൈക്കുടവും ജോസഫ് വിജേഷും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഷാലീല്‍ അസീസ്, ഷിബു എന്നിവര്‍ സഹനിർമാതാക്കളാണ്. യാക്‌സാന്‍ ഗാരി പെരേര, നേഹ നായര്‍ എന്നിവര്‍ ചേര്‍ന്നാണ് സംഗീതമൊരുക്കുന്നത്.

അർജുൻ അശോകൻ, രാജീവ് പിള്ള, ദേവികൃഷ്ണ, അഞ്ജു കൃഷ്ണ, കാർത്തിക വെള്ളത്തേരി, ശൈത്യ സന്തോഷ് എന്നിവരാണ് മറ്റു താരങ്ങൾ. വൈറ്റ് സാൻസ് മീഡിയ ഹൗസിന്റെ ബാനറിൽ ഫരീദ് ഖാൻ ആണ് ചിത്രം നിർമ്മിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News