ആറാട്ടുപുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് കുട്ടികളെ കാണാതായി

ആറാട്ടുപുഴ മന്ദാരം കടവില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് കുട്ടികളെ കാണാതായി .വ്യാഴാഴ്ച്ച ഉച്ചയോടെയാണ് അപകടം നടന്നത്. കടവിന് പുറത്തായി ബോള്‍ ഉപയോഗിച്ച് കളിച്ചിരുന്ന കുട്ടികള്‍ ബോള്‍ പുഴയില്‍ വീണതിനെ തുടര്‍ന്ന് പുഴയില്‍ ഇറങ്ങുകയായിരുന്നുവെന്ന് പറയുന്നു.

സമീപത്തെ തന്നെ വല്യാകോളനി എന്ന സ്ഥലത്തെ വിദ്യാര്‍ത്ഥികളായ കുട്ടികളാണ് പുഴയില്‍ അകപെട്ടത്.നാല് പേരാണ് കളിച്ചിരുന്നത്.മറ്റ് രണ്ട് കുട്ടികള്‍ അറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ എത്തി തിരഞ്ഞെങ്കിലും കുട്ടികളെ കണ്ടെത്താനായില്ല.

തുടര്‍ന്ന് ഇരിങ്ങാലക്കുട ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിക്കുകയും ഫയര്‍ഫോഴ്‌സ് തിരച്ചില്‍ നടത്തിയിട്ടും കുട്ടികളെ കണ്ടെത്തിയിട്ടില്ല. തൃശ്ശൂരില്‍ നിന്നും മുങ്ങല്‍ വിദ്ഗദരായ സ്‌കൂബ ടീമിനെ വിവരം അറിയിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News