മൂന്ന് വര്‍ഷത്തിനിടെ ഇസ്രയേലില്‍ ആദ്യ ബജറ്റ് പാസാക്കി ബെന്നറ്റ് സര്‍ക്കാര്‍

ഇസ്രയേലിൽ മൂന്ന് വർഷത്തിനിടെ ആദ്യത്തെ ബജറ്റ് പാസാക്കി പ്രധാനമന്ത്രി നഫ്താലി ബെന്നറ്റിന്റെ നേതൃത്വത്തിലുളള സർക്കാർ. നവംബർ 14 ആയിരുന്നു ബജറ്റ് അവതരണത്തിനായി സർക്കാരിന് അനുവദിച്ചിരുന്ന അവസാന തീയതി.

194 ബില്യൺ ഡോളറിന്റെ പദ്ധതികളാണ് 2021 വർഷത്തേക്കായി അവതരിപ്പിച്ചത്. നവംബർ 14ന് മുൻപ് ബജറ്റ് അവതരിപ്പിച്ചിരുന്നില്ലെങ്കിൻ ബെന്നറ്റ് സർക്കാർ സ്ഥാനമൊഴിയുകയും രാജ്യം മറ്റൊരു തെരഞ്ഞടുപ്പ് നേരിടേണ്ടിയും വന്നേനെ.

59ന് എതിരെ 61 വോട്ടുകൾ നേടിയാണ് പാർലമെന്റിൽ ബെന്നറ്റിന്റെ സഖ്യസർക്കാർ അവതരിപ്പിച്ച ബജറ്റ് പാസായത്.

”വർഷങ്ങൾ നീണ്ട പ്രശ്‌നങ്ങൾക്കൊടുവിൽ നമ്മൾ ഒരു സർക്കാർ രൂപീകരിച്ചു. ഡെൽറ്റ വകഭേദത്തെ നമ്മൾ മറികടന്നു. ഇപ്പോൾ ഇസ്രയേലിന് വേണ്ടി ബജറ്റും പാസാക്കി. ദൈവത്തിന് നന്ദി,” എന്നായിരുന്നു ബജറ്റ് അവതരണത്തിന് പിന്നാലെ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് ട്വിറ്ററിൽ കുറിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here