‘രണ്ട്’ ട്രെയിലർ ഇറങ്ങി

വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി സുജിത് ലാല്‍ സംവിധാനം ചെയ്യുന്ന ‘രണ്ട്’ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്.

സമകാലിക ജാതിമത രാഷ്ട്രീയ സാഹചര്യങ്ങള്‍ ജനങ്ങളില്‍ ഉണ്ടാക്കുന്ന ഭയങ്ങളിലൂടെയും സംശയങ്ങളിലൂടെയും കടന്നുപോകുന്ന പൊളിറ്റിക്കല്‍ സറ്റയറായാണ് രണ്ട് എത്തുന്നത്. ചിത്രം ഡിസംബര്‍ 10ന് റിലീസ് ചെയ്യും.

സമകാലീന രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങളെ ചുറ്റിപറ്റി ഒരുക്കിയ ഒരു പൊളിറ്റിക്കല്‍ സറ്റയര്‍ ആണ് ചിത്രം. ചിത്രത്തിന്റെ ട്രൈലെറും റീലീസ് ഡേറ്റും മലയാളത്തിന്റെ താര സൂര്യന്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടു.

വിഷ്ണു ഉണ്ണികൃഷ്ണന് പുറമേ ഗോകുലന്‍, സുധി കോപ്പ എന്നിവരും ടീസറില്‍ പ്രത്യക്ഷ്യപ്പെടുന്നുണ്ട്. വാവ എന്ന നാട്ടിന്‍പുറത്തുകാരനായ ഓട്ടോറിക്ഷ ഡ്രൈവര്‍ ആയാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. അന്ന രേഷ്മ രാജന്‍ ആണ് ചിത്രത്തില്‍ നായിക.

ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിര്‍വ്വഹിച്ചിരിക്കുന്നത് ബിനുലാല്‍ ഉണ്ണിയാണ്. അനീഷ് ലാല്‍ ആണ് ചായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനാകുന്ന ചിത്രത്തില്‍ നായികാ വേഷത്തിലെത്തുന്നത് അന്നാ രാജനാണ്.ടിനി ടോം, ഇര്‍ഷാദ്, കലാഭവന്‍ റഹ്മാന്‍, സുധി കോപ്പ, ബാലാജി ശര്‍മ്മ, ഗോകുലന്‍, ജയശങ്കര്‍, കോബ്ര രാജേഷ്, ശ്രീലക്ഷ്മി, മാല പാര്‍വതി, മറീന മൈക്കിള്‍, പ്രീതി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News