‘എന്താടാ സജി’; വീണ്ടും ചാക്കോച്ചൻ ജയസൂര്യ കോമ്പോ

നവാഗതനായ ഗോഡ്ഫി ബാബു രചനയും സംവിധാനവും നിർവഹിക്കുന്ന ‘എന്താടാ സജി’ എന്ന ചിത്രത്തിലൂടെ ജയസൂര്യയും കുഞ്ചാക്കോ ബോബനും വീണ്ടും ഒന്നിക്കുന്നു. അ‍ഞ്ച് വർഷങ്ങൾക്കു ശേഷമാണ് ഇരുതാരങ്ങളും ഒന്നിക്കുന്നത്.

മാജിക്‌ ഫ്രെയിംസിന്റെ ബാനറിൽ, ലിസ്റ്റിൻ സ്റ്റീഫൻ നിർമിക്കുന്ന ഇരുപതാമത്തെ ചിത്രം കൂടിയാണിത്.ചിത്രത്തിന്റെ ടൈറ്റില്‍ റോളിലാണ് ജയസൂര്യ എത്തുന്നത്.

ചിത്രത്തില്‍ തുല്യപ്രാധാന്യമുള്ള കഥാപാത്രം തന്നെയാണ് കുഞ്ചാക്കോ ബോബനും അവതരിപ്പിക്കുന്നത് എന്നാണ് സൂചനകള്‍. ഇരുവരും ഒന്നിക്കുന്ന ചിത്രത്തെ കുറിച്ചുള്ള വിവരങ്ങള്‍ ഇവര്‍ തന്നെയാണ് പുറത്ത് വിട്ടതും. കുഞ്ചാക്കോ ബോബന്റെ കഥാപാത്രവും ജയസൂര്യയുടെ കഥാപാത്രവും തമ്മില്‍ സംസാരിക്കുന്ന രീതിയിലാണ് മോഷന്‍ പോസ്റ്റര്‍.

ഫാമിലി എന്‍റര്‍ടെയ്നറായി ഒരുങ്ങുന്ന ചിത്രം നവാഗതനായ ഗോഡ്‍ഫി ബാബു ആണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. റോബി ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. ജേക്‌സ് ബിജോയി ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.

ദോസ്ത് എന്ന ദിലീപ് – കുഞ്ചാക്കോ ബോബൻ സിനിമയിൽ ജയസൂര്യ ചെറിയ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നുവെങ്കിലും സ്വപ്‌നക്കൂട് എന്ന ചിത്രത്തിലൂടെയാണ് ജയസൂര്യ – കുഞ്ചാക്കോ ബോബൻ കോമ്പിനേഷൻ ആദ്യമായി ഒന്നിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News