ആറാട്ടുപുഴയിൽ കുട്ടികളെ കാണാതായ സംഭവം; ഒരു കുട്ടിയുടെ മൃതദേഹം കണ്ടെത്തി

ആറാട്ടുപുഴയിൽ കുട്ടികളെ കാണാതായ സംഭവത്തില്‍ ഒരു കുട്ടിയുടെ മൃതദേഹം കണ്ടെത്തി. 14 വയസ്സുള്ള ഗൗതം സാഗറിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. വ്യാഴാഴ്ച്ച ഉച്ചയോടെയാണ് അപകടം നടന്നത്.

ഗൗതമിനൊപ്പം കാണാതായ സമപ്രായക്കാരന്‍ ഷിജിൻ ന് ആയുള്ള തെരച്ചില്‍ തുടരുകയാണ്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം.

സമീപത്തുള്ള ​ഗ്രൗണ്ടിൽ ഫുട്ബോൾ കളി കഴിഞ്ഞ് കൈകാലുകള്‍ കഴുകാൻ  മന്ദാരക്കടവില്‍ എത്തിയതാണ് കുട്ടികള്‍. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയില്‍ പുഴയിലെ ജലനിരപ്പ് ഉയരുകയും ഒഴുക്ക് കൂടുകയും  ചെയ്തിരുന്നു.

എന്‍ഡിആര്‍എഫിന്‍റേയും ഇരിങ്ങാലക്കുട ഫയര്‍ ഫോഴ്സിന്‍റേയും നേതൃത്വത്തിലാണ് ഷിജിനായുള്ള  തെരച്ചില്‍ തുടരുന്നത്. .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here