തിയറ്റർ കീഴടക്കാൻ ‘തമ്പാൻ’ 25ന് എത്തുന്നു; പ്രതീക്ഷയോടെ ആരാധകർ

നടൻ രഞ്ജിപണിക്കരുടെ മകൻ നിതിൻ രഞ്ജിപണിക്കർ സംവിധാനം ചെയ്യുന്ന സുരേഷ്‌ഗോപി ചിത്രം ‘കാവൽ’ ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു.

സുരേഷ് ഗോപി ഏറെ നാളുകൾക്ക് ശേഷം മാസ് കഥാപാത്രമായി എത്തുന്ന ചിത്രമെന്ന പ്രത്യേകതയും കാവലിനുണ്ട്. 25ന് തിയറ്ററിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. സുരേഷ് ​ഗോപി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. എല്ലാവർക്കും ദീപവലി ആശംസകൾ നേർന്നാണ് സുരേഷ് ഗോപി തന്റെ പുതിയ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചത്.

അതേസമയം, നിതിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് കാവൽ. മമ്മൂട്ടിയെ നായകനായ കസബയാണ് നിതിന്റെ ആദ്യ ചിത്രം. സുരേഷ് ​ഗോപിയുടെ ബ്ലോക്ക് ബസ്റ്റർ ചിത്രമായ ലേലത്തിന്റെ രണ്ടാം ഭാ​​ഗം ലേലം 2 വും നിതിൻ രഞ്‌ജി പണിക്കർ തന്നെയാണ് സംവിധാനം ചെയ്യുന്നത്. മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രമാണ് കാവൽ.

ഗുഡ്വില്‍ എന്‍റർടെയ്ന്‍റമെന്‍റസിന്‍റെ ബാനറില്‍ ജോബി ജോര്‍ജാണ് ചിത്രം നിര്‍മ്മിക്കുന്നത്. പഞ്ച് ഡയലോഗുകളും മാസ്സ് സീക്വന്‍സുമുള്ള നായക കഥാപാത്രത്തെ ഒരു ഇടവേളക്ക് ശേഷമാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. തമ്പാന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. രഞ്ജി പണിക്കരും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News