വയനാട്ടില്‍ രണ്ട്‌ വയസ്സുകാരി കുളത്തിൽ വീണു മരിച്ചു

വയനാട് എടവകയിൽ രണ്ട്‌ വയസ്സുകാരി കുളത്തിൽ വീണു മരിച്ചു .എടവക കാരക്കുനി ചേമ്പിലോട് നൗഫൽ – നജുമത് ദമ്പതികളുടെ മകൾ നാദിയ ഫാത്തിമയാണ് (2) കുളത്തിൽ മുങ്ങി മരിച്ചത്.

വീടിന് സമീപത്തെ മീൻ വളർത്തുന്ന ചെറിയ കുളത്തിൽ വീണാണ് അപകടം. കൂട്ടുകാരോടൊപ്പം കളിക്കാൻ പോയ കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടിയെ കുളത്തിൽ കണ്ടെത്തിയത്.

ഉടനെ വയനാട് മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News