ടെലിവിഷന്‍ ഷോ അനുകരിച്ച് കൊലപാതകം; 70 വയസ്സുകാരിയെ കൊലപ്പെടുത്തി ലക്ഷങ്ങള്‍ തട്ടി കുട്ടികള്‍

ടെലിവിഷന്‍ ഷോ അനുകരിച്ച് അതേരീതിയില്‍ കൊലപാതകം. 70 വയസ്സുകാരിയെ കൊലപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയ കൗമാര പ്രായക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ പുനെയിലാണ് സംഭവം. ടെലിവിഷന്‍ പരിപാടിയായ സിഐഡിയാണ് കുറ്റകൃത്യം ചെയ്യാന്‍ 16ഉം 14ഉം വയസുള്ള കൗമാരക്കാര്‍ക്ക് പ്രേരണയായതെന്ന് പൊലീസ് പറയുന്നു.

ഷോ അനുകരിച്ച് ഇരുവരും 70 വയസ്സുകാരിയെ കൊലപ്പെടുത്തി 1.6 ലക്ഷം രൂപ കവര്‍ന്നു. 70 കാരിയായ ശാലിനി ബാബന്‍ റാവുവിനെയാണ് അപ്പാര്‍ട്ട്മെന്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. തലയ്ക്ക് പരിക്കേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

ശാലിനി ബാബന്‍ റാവുവിന്റെ മകന്‍ പൊലീസിന് നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. വീട്ടില്‍ നിന്ന് 1.6 ലക്ഷം രൂപ മൂല്യം വരുന്ന സ്വര്‍ണാഭരണങ്ങളും പണവും നഷ്ടപ്പെട്ടതായും മകന്റെ പരാതിയില്‍ പറയുന്നു.

വയോധികയെ വായ് മൂടിക്കെട്ടി കഴിഞ്ഞദിവസം ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് ആണ്‍കുട്ടികള്‍ വീട്ടില്‍ എത്തിയത്. പ്രതികള്‍ക്ക് ശാലിനിയുമായി പരിചയമുണ്ടെന്നും വീട്ടില്‍ ഇതിന് മുന്‍പ് ഇവര്‍ സന്ദര്‍ശനം നടത്തിയിരുന്നതായും പൊലീസ് പറയുന്നു. വയോധികയെ ആക്രമിച്ച ശേഷം വായ്മൂടി കെട്ടി. തുടര്‍ന്ന് സ്വര്‍ണവും പണവും കവരുകയായിരുന്നു. ടെലിവിഷന്‍ പരിപാടിയായ സിഐഡിയിലെ ചില വിദ്യകള്‍ പ്രതികള്‍ അനുകരിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News