നിങ്ങൾ ഒരു ഡ്രോൺ ഡെവലപ്പർ ആണോ! കേരളാ പൊലീസ് നിങ്ങളെ മാടിവിളിക്കുന്നു..

ഡ്രോണ്‍ ഡെവലപ്പര്‍മാരെ തേടി കേരളാ പൊലീസിന്റെ നേതൃത്വത്തില്‍ ഡ്രോണ്‍ ഡെവലപ്‌മെന്റ് ഹാക്കത്തോണ്‍. കേരളാ പോലീസ് ഡ്രോണ്‍ ഫോറന്‍സിക് ലാബിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഡ്രോണ്‍ ഡെവലപ്‌മെന്റ് ഹാക്കത്തോണ്‍ – ‘ഡ്രോണ്‍ കെപി 2021’ ന്റെ രജിസ്ട്രേഷന്‍ ആരംഭിച്ചതായി കേരള പൊലീസ് എന്ന ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.

ഈ മേഖലയിൽ റിസേർച് ചെയ്യുന്ന ടെക്നിക്കൽ ഓർഗനൈസേഷൻസ്, വിദ്യാർഥികൾ, ഡ്രോൺ ഡെവലപ്മെന്റിൽ താല്പര്യമുള്ള വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവർക്ക് മത്സരാര്ഥിയായി പങ്കെടുക്കാവുന്നതാണ്. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 20 നവംബർ 2021. കേരള പൊലീസ് ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

𝐃𝐫𝐨𝐧𝐞’𝐊𝐏𝟐𝟎𝟐𝟏- 𝐃𝐫𝐨𝐧𝐞 𝐃𝐞𝐯𝐞𝐥𝐨𝐩𝐦𝐞𝐧𝐭 𝐇𝐚𝐜𝐤𝐚𝐭𝐡𝐨𝐧

നിങ്ങൾ ഒരു ഡ്രോൺ ഡെവലപ്പേർ ആണോ! എങ്കിൽ സമൂഹത്തിന്റെ സുരക്ഷയ്ക്കായി കേരള പോലീസിനോടൊപ്പം പ്രവർത്തിക്കാൻ നിങ്ങൾക്കിതാ ഒരു സുവർണാവസരം.

പോലിസിനായി ഡ്രോൺ ഉപയോഗിച്ചുള്ള വിവിധതരം ആവശ്യങ്ങൾ നിർവഹിക്കുന്ന രീതിയിൽ പോലീസ് സേനയുടെ ഡ്രോൺ ഡെവലപ്മെന്റ് ശേഷി വർധിപ്പിക്കുന്നതിനും, വിവിധ സേവനങ്ങൾക്കായുള്ള ഡ്രോണുകളുടെ നിർമാണവും, ഡ്രോൺ ഫോറൻസിക്സിൽ നൂതന സാങ്കേതിക വിദ്യയുടെ ഉപയോഗം, ആന്റി ഡ്രോൺ സിസ്റ്റം ഡെവലപ്മെന്റ് എന്നിവ മത്സര ഇനങ്ങളായിട്ടുള്ള കേരളാ പോലീസ് ഡ്രോൺ ഫോറൻസിക് ലാബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഡ്രോൺ ഡെവലപ്മെന്റ് ഹാക്കത്തോൺ – “ഡ്രോൺ കെപി 2021 ” ന്റെ രജിസ്‌ട്രേഷൻ ആരംഭിച്ചു .

ഈ മേഖലയിൽ റിസേർച് ചെയ്യുന്ന ടെക്നിക്കൽ ഓർഗനൈസേഷൻസ്, വിദ്യാർഥികൾ, ഡ്രോൺ ഡെവലപ്മെന്റിൽ താല്പര്യമുള്ള വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവർക്ക് മത്സരാര്ഥിയായി പങ്കെടുക്കാവുന്നതാണ്. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 20 നവംബർ 2021.

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി ഡ്രോൺ കെപി വെബ്സൈറ്റ് സന്ദർശിക്കുക .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News