ആഭരണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തി സ്വര്‍ണം കൊണ്ട് ഓടി അജ്ഞാതന്‍

ആഭരണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തി സ്വര്‍ണം കൊണ്ട് ഓടി അജ്ഞാതന്‍. ഒറ്റപ്പാലത്താണ് പട്ടാപ്പകല്‍ രണ്ടര പവന്‍ മാലയുമായി അജ്ഞാതന്‍ കടന്നുകളഞ്ഞത്. പാലക്കാട് ജില്ലാ ബാങ്കിന്റെ ഒറ്റപ്പാലം ശാഖക്ക് സമീപത്തെ ജ്വല്ലറിയിലാണ് സംഭവമുണ്ടായത്.

ജ്വല്ലറിയിലെത്തിയ ഇയാള്‍ സ്വര്‍ണാഭരണങ്ങള്‍ നടന്നുനോക്കിയശേഷം പുറത്തിറങ്ങുന്നതിനിടെ മേശപ്പുറത്തുണ്ടായിരുന്ന രണ്ടര പവന്‍ വരുന്ന രണ്ട് മാലകള്‍ കൈക്കലാക്കി ഓടുകയായിരുന്നു.

ജ്വല്ലറി ഉടമ പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സി.സി.ടി.വി ദൃശ്യങ്ങളില്‍നിന്ന് പ്രതിയുടെ രൂപം തിരിച്ചറിഞ്ഞിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here