സ്മൃതി പഥങ്ങളിൽ പി ബിജു; ഒന്നാം അനുസ്മരണ ദിനം ആചരിച്ചു

അന്തരിച്ച സിപിഐഎം യുവനേതാവ് പി ബിജുവിന്‍റെ ഒന്നാം അനുസ്മരണ ദിനം സമുചിതമായി ആചരിച്ചു. പി ബിജുവിന്‍റെ വീട്ടില്‍ നടന്ന ചടങ്ങില്‍ മന്ത്രിമാരും, സിപിഐഎം നേതാക്കളും പങ്കെടുത്തു. പി. ബിജു പഠിച്ചിരുന്ന ആര്‍ട്സ് കോളേജില്‍ എസ്എഫ്ഐയുടെ നേതൃത്വത്തിലും അനുസ്മരണ ചടങ്ങുകള്‍ ഉണ്ടായിരുന്നു.

പി ബിജുവിന്‍റെ വെഞ്ഞാറമൂട്ടിലെ വസതിയില്‍ രാവിലെ തന്നെ തിരുവനന്തപുരം ജില്ലയിലെ
സിപിഐഎം നേതാക്കളെല്ലാം എത്തി. സ്മൃതി മണ്ഡപത്തില്‍ നടന്ന പുഷ്പാര്‍ച്ചനയില്‍ സിപിഐഎം തിരുവന്തപുരം ജില്ലാ സെക്രട്ടറി  ആനാവൂര്‍ നാഗപ്പന്‍, കോലിയക്കോട് കൃഷ്ണന്‍നായര്‍ , ഡിവൈഎഫ്ഐ അഖിലേന്ത്യ അധ്യക്ഷന്‍ എ എ റഹീം, മന്ത്രിമാരായ വി ശിവന്‍കുട്ടി, സജി ചെറിയാന്‍, സിപിഐഎം നേതാക്കളും എംഎല്‍എമാരുമായ
കടകംപളളി സുരേന്ദ്രന്‍ , ഡികെ മുരളി , എ എന്‍ ഷസീര്‍ , കെവി സുമേഷ്, ഐബി സതീഷ് എന്നീവരും പങ്കെടുത്തു.

പി ബിജു പഠിച്ചിരുന്ന തിരുവനന്തപുരം ആര്‍ട്സ് കോളേജില്‍ പ‍ഴയകാല സഹപാഠികളും, സഖാക്കളും എസ്എഫ്ഐയുടെ നേതൃത്വത്തില്‍ ഒത്തുചേര്‍ന്നു. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

എം വിജയകുമാര്‍, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി കെ എം സച്ചിന്‍ദേവ് എംഎല്‍എ, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റും യുവജനക്ഷേമ ബോര്‍ഡ് അധ്യക്ഷനുമായ എസ് സതീഷ് , എ സമ്പത്ത് , സിഐടിയു സംസ്ഥാന സെക്രട്ടറി കെ എസ് സുനില്‍കുമാര്‍, ഡിഎസ് പ്രദീപ് , ബി സുനില്‍ , അരവിന്ദ്, എസ്എസ് മനോജ് എന്നീവരും പങ്കെടുത്തു.
പി ബിജുവിനെ പറ്റി എസ് രാഹുല്‍ എഡിറ്റ് ചെയ്ത പി ബിജു പോരാട്ടത്തിന്‍റെ മാനിഫെസ്റ്റേ എന്ന പുസ്തകം ചടങ്ങില്‍ വെച്ച് മന്ത്രി കെ എന്‍ ബാലഗോപാല്‍ പ്രകാശനം ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News