തമിഴ്‌നാട്ടിലെ നാല് മന്ത്രിമാര്‍ നാളെ മുല്ലപ്പെരിയാര്‍ സന്ദര്‍ശിക്കും

തമിഴ്‌നാട്ടില്‍നിന്നുള്ള നാല്   മന്ത്രിമാര്‍  നാളെ മുല്ലപ്പെരിയാര്‍ സന്ദര്‍ശിക്കും. ജലവിഭവ വകുപ്പ് മന്ത്രി ദുരൈ മുരുകന്റെ നേതൃത്വത്തിലുള്ള സംഘമാണ് അണക്കെട്ട് സന്ദര്‍ശിക്കുക.

ജലനിരപ്പ് ഉയര്‍ന്നതിനെതുടര്‍ന്ന് ഷട്ടറുകള്‍ ഉയര്‍ത്തിയ സാഹചര്യത്തിലാണ് മന്ത്രിമാരുടെ അണക്കെട്ട് പരിശോധന. ഏഴ്   എംഎല്‍എമാരും പൊതുമരാമത്ത് വകുപ്പ്  അഡീഷണല്‍ ചീഫ് സെക്രട്ടറി ഉള്‍പ്പെടുന്ന ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്.

ഉച്ചയോടെ സംഘം അണക്കെട്ടിലെത്തും. നീരൊഴുക്ക് വര്‍ധിച്ചതോടെ   8 ഷട്ടറുകള്‍ ഉയര്‍ത്തിയാണ് തമിഴ്‌നാട് വെള്ളം പുറത്തേക്ക്  ഒഴുക്കുന്നത്. നിലവില്‍ 138.6 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News