ഇത് ജനങ്ങളുടെ പാർട്ടിയാണ്, ജനങ്ങളുടെ പ്രസ്ഥാനമാണ്; രസിപ്പിച്ചും ഓര്‍മിപ്പിച്ചും ‘എല്ലാം ശരിയാകും’ ട്രെയിലര്‍

ആസിഫ് അലിയെ പ്രധാന കഥാപാത്രമാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ‘എല്ലാം ശരിയാകും’ സിനിമയുടെ ട്രെയ്‌ലർ പുറത്ത്.

ആസിഫിന് ഏറെ പ്രതീക്ഷയുള്ള ചിത്രമാണ് എല്ലാം ശരിയാകും. ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷം തിയറ്ററുകളിലേക്ക് 19ന് എത്താനിരിക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ സമൂഹ മാധ്യമങ്ങളിലൂടെ ആസിഫ് അലി തന്നെയാണ് പങ്കുവെച്ചിരിക്കുന്നത്.

രസകരമായ ഒട്ടേറെ രംഗങ്ങള്‍ ചിത്രത്തില്‍ ഉണ്ടാകുമെന്ന് ഉറപ്പിക്കുകയാണ് ട്രെയിലര്‍. രജിഷ വിജയൻ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. നേരത്തെ ‘അനുരാഗ കരിക്കിന്‍വെള്ളം’ എന്ന ചിത്രത്തില്‍ ആസിഫും രജിഷയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

സംഗീതസംവിധായകൻ ഔസേപ്പച്ചൻ ആണ് ചിത്രത്തിൽ ശ്രദ്ദേയമായ ‘ഇലപെയ്തു മൂടുമീ നാട്ടു മൺപാതയിൽ’ എന്ന ഗാനം ചിട്ടപ്പെടുത്തിട്ടിരിക്കുന്നത്.

പാട്ട് കവിതയുടെ രീതിയിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. ബി.കെ.ഹരിനാരായണന്റെ ഹൃദ്യമായ വരികൾ സിത്താര കൃഷ്ണകുമാർ ആലപിച്ചിരിക്കുന്നു.

നഷ്ടപ്രണയത്തിന്റെ നീറുന്ന ഓർമകളുമായാണ് ഗാനം പ്രേക്ഷകർക്കരികിലെത്തിയത്. സിത്താരയുടെ ഉള്ളു തൊടും ആലാപനവും ഔസേപ്പച്ചന്റെ ഈണവും ഈ വിരഹഗാനത്തെ വേഗത്തിൽ സ്വീകാര്യമാക്കി. ആദ്യ കേൾവിയിൽ തന്നെ ‘ഇലപെയ്തു മൂടുമീ നാട്ടു മൺപാതയിൽ’ ഹൃദയത്തിൽ പതിയുന്നു എന്നാണ് പ്രേക്ഷകപക്ഷം.

ഔസേപ്പച്ചൻ സംഗീതസംവിധാനം നിര്‍വഹിക്കുന്ന ഇരുന്നൂറാം ചിത്രമാണ് ‘എല്ലാം ശരിയാകും’. ചിത്രത്തിലെ ‘പിന്നെന്തെ എന്തേ മുല്ലേ’ എന്നു തുടങ്ങുന്ന പ്രണയഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിലെ പ്രധാന താരങ്ങളായ ആസിഫ് അലിയും രജിഷ വിജയനും തമ്മിലുള്ള പ്രണയരംഗങ്ങളാണ് പാട്ടിൽ അവതരിപ്പിച്ചത്.

വെള്ളിമൂങ്ങ, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ആദ്യരാത്രി എന്നീ ചിത്രങ്ങള്‍ക്കു ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘എല്ലാം ശരിയാകും’. ഷാരിസ് മുഹമ്മദ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News