ട്വന്‍റി- 20 പുരുഷ ലോകകപ്പ്; ബംഗ്ലാദേശിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് ഓസീസ്

ട്വന്‍റി- 20 പുരുഷ ലോകകപ്പിലെ സൂപ്പർ ട്വൽവിൽ ഓസ്ട്രേലിയയ്ക്ക് വമ്പന്‍ ജയം.. ഓസീസ് ബംഗ്ലാദേശിനെ എട്ട് വിക്കറ്റിന് തകര്‍ത്തു.. 74 റണ്‍സിന് ബംഗ്ലാദേശിനെ ഓള്‍ഔട്ടാക്കിയ ഓസീസ് 6.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ വിജയം കണ്ടു. ഓസീസ് നിരയില് ആദം സാംപ അഞ്ചുവിക്കറ്റ് വീഴ്ത്തി.

മിച്ചല്‍ സ്റ്റാര്‍ക്ക്,ജോഷ് ഹെയ്സല്‍വുഡ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 40 റണ്‍സെടുത്ത നായകന്‍ ആരോണ്‍ ഫിഞ്ചാണ് ഓസീസ് നിരയിലെ ടോപ് സ്കോറര്‍. ടൂര്‍ണമെന്‍റില്‍ ഓസീസിന്‍റെ മൂന്നാം ജയമാണിത്.

വിജയത്തോടെ ഓസീസ് സെമിസാധ്യതകള്‍ സജീവമാക്കി.. ഓസ്ട്രേലിയ ഉള്‍പെട്ട ഗ്രൂപ്പ് ഒന്നില്‍ നിന്ന് ഇംഗ്ലണ്ട് സെമിയിലെത്തിയിട്ടുണ്ട്. രാത്രി 7.30 ന് വിൻഡീസ് ശ്രീലങ്കയെ നേരിടും. രണ്ട് ടീമുകളും ടൂർണമെൻറിൽ നിന്നും പുറത്തായിക്കഴിഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here