കേരളത്തിലേത് കോടതി വിധി നടപ്പാക്കാൻ ആർജവമുള്ള സർക്കാര്‍; മലങ്കര സഭ പരമാധ്യക്ഷൻ 

കോടതി വിധി നടപ്പാക്കാൻ ആർജവമുള്ള സർക്കാരാണ് കേരളത്തിൽ ഉള്ളതെന്നും സർക്കാരിൽ വിശ്വാസമുണ്ടെന്നും മലങ്കര സഭ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമാ മാത്യുസ് തൃതീയൻ കാതോലിക്കാ ബാവ .

സുപ്രീം കോടതി വിധി നടപ്പാക്കാനുള്ള ആർജവവും നീതി ബോധവും സർക്കാരിനുണ്ട് എന്ന് ഓർത്തോഡോക്സ് സഭ വിശ്വസിക്കുന്നു.

സമവായമുണ്ടാക്കാൻ കോടതി പറഞ്ഞിട്ടില്ല എന്നും സമാധാനം വേണമെന്നാണ് കോടതി വ്യക്തമാക്കിയിട്ടുള്ളത് എന്നും മലങ്കര സഭ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമാ മാത്യുസ് തൃതീയൻ കാതോലിക്കാ ബാവ പറഞ്ഞു.

സഹിഷ്ണുതയുടെ പേരിൽ ഓർത്തോഡോക്സ് സഭ ഇനിയും വിട്ടു വീഴ്ച ചെയ്താൽ നീതി നിഷേധിക്കപ്പെടുമെന്നും ബസേലിയോസ് മാർത്തോമാ മാത്യുസ് തൃതീയൻ കാതോലിക്കാ ബാവ ഷാർജയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel