പ്ലസ് വൺ പ്രവേശനം: സ്‌കൂൾ, കോമ്പിനേഷൻ മാറ്റത്തിന് അപേക്ഷിക്കാം

പ്ലസ് വൺ ഒന്നാം അലോട്ട്മെൻ്റ് ഘട്ടത്തിലും ഒന്നാം സപ്ലിമെൻ്ററി അലോട്ട്മെൻ്റിലും ഏകജാലകത്തിലൂടെ പ്രവേശനം നേടിയവർക്ക് സ്‌കൂൾ, കോമ്പിനേഷൻ മാറ്റത്തിന് അപേക്ഷിക്കാം. നവംബർ 5 മുതൽ 6 ന് വൈകീട്ട് 4 മണി വരെ ഇതിനായി സമയം അനുവദിച്ചിട്ടുണ്ട്.

കാൻഡിഡേറ്റഡ് ലോഗിനിലെ “Apply for School /combination എന്ന ലിങ്കിലെ ഓപ്ഷൻ ക്ലിക്ക് ചെയ്ത് മുൻഗണനാ അടിസ്ഥാനത്തിൽ സ്കൂൾ കോമ്പിനേഷൻ ആവശ്യപ്പെടണം. ഏകജാലകത്തിൽ ഒന്നാം ഓപ്ഷൻ ആവശ്യപ്പെട്ട് പ്രവേശനം നേടിയവർക്കും അധിക സീറ്റ് സൃഷ്ടിച്ച് പ്രവേശനം നേടിയ വിഭിന്നശേഷി വിദ്യാർത്ഥികൾക്കും സ്‌കൂൾ, കോമ്പിനേഷൻ ട്രാൻസ്ഫറിന് അപേക്ഷിക്കാൻ കഴിയില്ല.

പ്രവേശനം നേടിയ സ്കൂളിലെ മറ്റൊരു കോമ്പിനേഷനിലേക്കും മറ്റ് സ്കൂളിലെ അതെ കോമ്പിനേഷനിലേക്കും ഇതര കോമ്പിനേഷനിലേക്കും മാറ്റം ആവശ്യപ്പെടാം.

മുൻഗണനാ ക്രമത്തിൽ ഒന്നിലധികം കോമ്പിനേഷിലേക്കും അപേക്ഷിക്കാം. മാറ്റം കിട്ടിയാൽ നിർബന്ധമായും പോകണം. അതിനാൽ പോകാൻ താല്പര്യമുള്ള സ്കൂൾ, കോമ്പിനേഷൻ മാത്രം തെരഞ്ഞടുക്കണം. മാറ്റം ആവശ്യമുള്ളവർ സ്വന്തമായോ പ്രവേശനം നേടിയ സ്കൂൾ മുഖേനയോ മാറ്റത്തിന് അപേക്ഷിക്കാം.

സ്വന്തമായി മാറ്റത്തിന് അപേക്ഷ ചെയ്യുന്നവർ മാറ്റം വരുത്തിയതിന് ശേഷം ലിങ്കിൽ കൺഫേം ചെയ്തു എന്ന് ഉറപ്പ് വരുത്തണമെന്ന് ഹയർസെക്കന്ററി ജില്ലാ കോർഡിനേറ്റർ വി എം കരീം അറിയിച്ചു. കോമ്പിനേഷൻ ട്രാൻസ്ഫറിന് ശേഷമുള്ള ഒഴിവിലേക്ക് നവംബർ 17 ന് രണ്ടാം സപ്ലിമെൻ്ററി അപേക്ഷ സ്വീകരിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News