സിനിമാപ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചലച്ചിത്രം ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’ ഷൂട്ടിംഗ് സെറ്റില്‍ അപ്രതീക്ഷിതമായി തല അജിത്ത് എത്തിയ അമ്പരപ്പിലാണ് ആരാധകര്‍. അജിത്ത് മരക്കാറിന്റെ ഷൂട്ടിംഗ് സെറ്റ് സന്ദര്‍ശിക്കുന്നതിന്റെ വീഡിയോ് ദീപാവലി ദിനത്തില്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത് ഏവരേയും ഏറെ സന്തോഷത്തിലാഴ്ത്തി.
ADVERTISEMENT
അപ്രതീക്ഷിതമായുള്ള സന്ദര്‍ശനത്തിനിടയില്‍ സുനില്‍ ഷെട്ടിയോടും നെടുമുടി വേണുവിനോടും മോഹന്‍ലാലിനോടും പ്രിയദര്‍ശനോടും ഒപ്പമുള്ള ദൃശ്യങ്ങള്‍ വീഡിയോയില്‍ കാണാം. മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന വിശേഷണത്തോടെയെത്തുന്ന സിനിമയുടെ ബജറ്റ് 100 കോടിയാണെന്നാണ് റിപ്പോര്‍ട്ട്.
ആശിര്‍വാദ് സിനിമാസ്, മൂണ്‍ഷൂട്ട് എന്റര്‍ടൈന്‍മെന്‍ഡ്, കോണ്‍ഫിഡന്‍ഡ് ഗ്രൂപ്പ് എന്നീ ബാനറുകളില്‍ ആന്റണി പെരുമ്പാവൂര്‍, സന്തോഷ്. ടി കുരുവിള, റോയ് .സി.ജെ എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. വാഗമണ്‍, ഹൈദരാബാദ് റാമോജി റാവു ഫിലിം സിറ്റി, ബാദ്മി, രാമേശ്വരം എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.
പ്രണവ് മോഹന്‍ലാല്‍, അര്‍ജ്ജുന്‍, മുകേഷ്, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ് തുടങ്ങി വലിയ താരനിര തന്നെയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.