തമിഴ്നാട് മന്ത്രിതല സംഘം മുല്ലപ്പെരിയാറില്‍

തമിഴ്നാട് മന്ത്രിതല സംഘം മുല്ലപ്പെരിയാർ സന്ദർശിക്കുന്നു. 5 മന്ത്രിമാരും തേനി ജില്ലയിൽ നിന്നുള്ള മൂന്ന് എം.എൽ.എമാരുമാണ് മുല്ലപ്പെരിയാർ അണക്കെട്ട് സന്ദർശിക്കുന്നത്.

ജലസേചന വകുപ്പ് മന്ത്രി ദുരൈ മുരുകൻ്റെ നേതൃത്വത്തിലുള്ള സംഘത്തിൽ
ധനകാര്യ മന്ത്രി പളനിവേൽ ത്യാഗ രാജൻ ഭക്ഷ്യവകുപ്പ് മന്ത്രി ആർ സക്കരപാണി, സഹകരണ വകുപ്പ് മന്ത്രി ഐ പെരിയസ്വാമി,
റവന്യൂ വകുപ്പ് മന്ത്രി മൂർത്തി എന്നിവരാണ് സന്ദർശനം നടത്തുന്നത്.

രാവിലെ 9 മണിക്ക് മന്ത്രിമാർ മധുരയിൽ നിന്നും പുറപ്പെട്ടു. തേക്കടിയിലെത്തിയ സംഘം ബോട്ട് മാർഗ്ഗമാണ് മുല്ലപ്പെരിയാറിലേയ്ക്ക് പോയത്. അണക്കെട്ടിൻ്റെ നിലവിലെ സ്ഥിതി സംഘം വിലയിരുത്തുന്നു.

അതേസമയം മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് കാര്യമായ മാറ്റമില്ലാതെ തുടരുന്നു. 138.80 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. സെക്കന്റിൽ 6100 ഘനയടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നുണ്ട്. തമിഴ്നാട് 2305 ഘനയടി വെള്ളം ടണൽ വഴി കൊണ്ടു പോകുമ്പോൾ എട്ട്സ്പിൽവേ ഷട്ടറുകൾ വഴി 3800 ഘനയടി വെള്ളം പെരിയാറിലേക്ക് തുറന്നു വിടുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News