ട്വന്‍റി- 20; വിന്‍ഡീസിന് മൂന്നാം തോല്‍വി

ട്വന്‍റി-20 പുരുഷ ലോകകപ്പില്‍ നിലവിലെ ചാമ്പ്യന്മാരായ വിന്‍ഡീസിന് മൂന്നാം തോല്‍വി. ശ്രീലങ്ക 20 റണ്‍സിന് വിന്‍ഡീസിനെ തോല്‍പിച്ചു. ആദ്യം ബാറ്റ് ചെയ്ത ലങ്ക നിശ്ചിത ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സെടുത്തു.

ഓപ്പണര്‍ പത്തും നിസംഗയും ചരിത് അസലങ്കയും അര്‍ധസെഞ്ച്വറികള്‍ നേടി. മറുപടി ബാറ്റിംഗില്‍ നിശ്ചിത ഓവറില്‍ വിന്‍ഡീസിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

81 റണ്‍സുമായി ഷിംറോണ്‍ ഹെറ്റ്മെയര്‍ പുറത്താകാതെ പൊരുതിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. നിക്കോളാസ് പുരാന്‍ 46 റണ്‍സെടുത്തു.

ലങ്കയ്ക്ക് വേണ്ടി ബിനുര ഫെര്‍ണാണ്ടോ,ചാമിക കരുണരത്നെ, വനിന്ദു ഹസറംഗ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ചരിത് അസലങ്കയാണ് പ്ലെയര്‍ ഓഫ് ദി മാച്ച്. ലങ്കയുടെ രണ്ടാം ജയമാണിത്. ഇരുടീമുകളും നേരത്തെ തന്നെ ടൂര്‍ണമന്‍റില്‍ നിന്നും പുറത്തായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here