സിപിഐഎം നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും ഇന്ന് ജന്മനാട്ടില്‍

സി പി ഐ എം നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും ഇന്ന് ജന്മനാടിൻ്റെ സ്നേഹത്തണലിലേക്ക് മടങ്ങിയെത്തും.

ജാമ്യ വ്യവസ്ഥയിൽ ഇളവ് ലഭിച്ച് നാട്ടിലേക്ക് തിരിച്ചെത്തുന്ന നേതാക്കൾക്ക് ഊഷ്മള വരവേൽപ്പ് നൽകാൻ ഒരുങ്ങിയിരിക്കുകയാണ് നാട്. വൈകുന്നേരം തലശ്ശേരിയിൽ വച്ച് ഇരു നേതാക്കളെയും സ്വീകരിച്ച് സ്വന്തം നാടുകളിലേക്ക് ആനയിക്കും.

ഒൻപത് വർഷങ്ങൾക്ക് ശേഷമാണ് കാരായി രാജനും ചന്ദ്രശേഖരനും സ്വന്തം കുടുംബത്തിൻ്റയും നാട്ടുകാരുടെയും സ്നേഹത്തണലിലേക്ക് മടങ്ങിയെത്തുന്നത്. പ്രിയ നേതാക്കളുടെ മടങ്ങിവരവിനായി കാത്തിരിക്കുകയാണ് കാരായി രാജൻ്റെ നാടായ കതിരൂരും കാരായി ചന്ദ്രശേഖരൻ്റെ നാടായ കുട്ടി മാക്കൂലും.

കഴിഞ്ഞ ഒൻപത് വർഷവും നേതാക്കൾക്ക് നീതി തേടി സമാനതകളില്ലാത്ത സമര പ്രതിഷേധ പരിപാടികളായിരുന്നു നാടൊരുമിച്ച് സംഘടിപ്പിച്ചത്.
തിരുവോണത്തിന് ഉപവസിച്ചും സമര മരം നട്ടും പ്രതിഷേധ ജ്വാല തെളിയിച്ചും നീതി യാത്ര നടത്തിയും നാട് നേതാക്കളോടുള്ള സ്നേഹവും കൂറും പ്രകടിപ്പിച്ചു.

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം തിരിച്ചെത്തുന്ന നേതാക്കൾക്ക് ഊഷ്മള വരവേൽപ്പ് നൽകാനുള്ള ഒരുക്കത്തിലാണ് നാട്ടുകാർ. വൈകുന്നേരം 5 മണിക്ക് തലശ്ശേരിയിൽ എത്തുന്ന കാരായി രാജനും ചന്ദ്രശേഖരനും സി പി ഐ എം തലശ്ശേരി ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ തലശ്ശേരി റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ വൈകുന്നേരം സ്വീകരണം നൽകും. ജില്ലാ സെക്രട്ടറി എംവി ജയരാജൻ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്യും. തുടർന്ന് തലശ്ശേരിയിൽ നിന്നും ഇരുവരെയും സ്വന്തം നാടുകളിലേക്ക് സ്വീകരിച്ച് ആനയിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News