യൂറോപ്യൻ ഫിലിം ഫെസ്റ്റിവല്‍; മികച്ച ഹ്രസ്വ ചിത്ര സംവിധായകനുള്ള അവാർഡ് സുഹൈൽ അഞ്ചലിന്

യൂറോപ്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഹ്രസ്വ ചിത്ര സംവിധായകനുള്ള അവാർഡ് കൊല്ലം സ്വദേശി സുഹൈൽ അഞ്ചലിന്. ആയിരക്കണക്കിന് മത്സര ചിത്രങ്ങളിൽ നിന്നാണ് മൺസൂർ എന്ന ഹ്രസ്വ ചിത്രം സെലക്ട് ചെയ്യുന്നതും ഷോർട്ട് ബെസ്റ്റ് ഡയറക്ടറിനുള്ള അവാർഡ് പ്രഖ്യാപിക്കുന്നതും.

കഴിഞ്ഞ ലോക്ഡൗണ്‍ കാലത്താണ് മൺസൂർ ഹ്രസ്വ ചിത്രത്തിൻ്റെ കഥയും, തിരക്കഥയും പൂർത്തിയാക്കുന്നത്. നാടിൻ്റെ നാട്യങ്ങളിൽ നിന്നെല്ലാം ഒഴിവായി കാടിൻ്റെ പച്ചപ്പിൽ ജീവിക്കുന്ന മണ്‍സൂർ എന്ന പച്ച മനുഷ്യൻ്റെ ജീവിതകഥയാണ് സുഹൈൽ അഞ്ചൽ ഈ ഹ്രസ്വ ചിത്രത്തിലൂടെ ആവിഷ്കരിക്കുന്നത്.

മണ്‍സൂർ ഇതിനകം തന്നെ വിദേശത്തും, ഇന്ത്യയിലുമായി 7 ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുകയും സെലക്ഷൻ ലഭിക്കുകയും ചെയ്തിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here