കെഎസ്ആർടിസി ജീവനക്കാരുടെ പണിമുടക്ക് തുടരുന്നു

ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് കെഎസ്ആർടിസിയിലെ ചില തൊഴിലാളി സംഘടനകളുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന പണിമുടക്ക് തുടരുന്നു. അർധരാത്രി 12 മുതലാണ് പണിമുടക്ക് തുടങ്ങിയത്.

ടി.ഡി.എഫ് 48 മണിക്കൂറും, ബി.എം.എസ്, കെ.എസ്.ആർ.ടി.എ തുടങ്ങിയ സംഘടനകൾ 24 മണിക്കൂറുമാണ് പണിമുടക്ക്  പ്രഖ്യാപിച്ചിരിക്കുന്നത്. പണിമുടക്ക് നേരിടാൻ സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചിട്ടുണ്ട്.

തൊഴിലാളികൾ ആവശ്യപ്പെട്ടിരിക്കുന്നത് വലിയ ശമ്പള വർധനവാണെന്നും ഇത് പരിശോധിക്കാൻ സമയം വേണമെന്നും മന്ത്രി ആന്റണി രാജു ഇന്നലെ വ്യക്തമാക്കിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here