വയനാട്‌ ലീഗിൽ പ്രളയഫണ്ട്‌ തട്ടിപ്പ്‌ ആരോപണം

വയനാട്‌ ലീഗിൽ പ്രളയഫണ്ട്‌ തട്ടിപ്പ്‌ ആരോപണം.  ദുരിതബാധിതർക്ക്‌ വീട്‌ നൽകാമെന്ന് വാഗ്ദാനം ചെയ്ത്‌ സമാഹരിച്ച തുക വിതരണം ചെയ്തില്ല. 60 ലക്ഷം രൂപ ലീഗ്‌ പിരിച്ചെടുത്തെങ്കിലും ദുരിതം നേരിട്ടവർക്ക്‌ നൽകിയില്ല. ഫണ്ടിൽ ജില്ലാ നേതാക്കൾ തിരിമറി നടത്തിയെന്നും ആരോപണമുണ്ട്‌.

കെ എം സി സി മുഖേനയും ലീഗ്‌ സമാഹരിച്ചതുമായ പ്രളയദുരിതാശ്വാസ ഫണ്ടിൽ വൻ തട്ടിപ്പ്‌ നടന്നതായി കഴിഞ്ഞ ദിവസം ജില്ലാ കമ്മറ്റി അംഗം സി മമ്മി തന്നെ വെളിപ്പെടുത്തിയിരുന്നു.ഇതിൽ ലീഗ്‌ സമാഹരിച്ചത്‌ 60 ലക്ഷം രൂപയാണ്‌.ജില്ലാക്കമ്മറ്റി 20 ലക്ഷം പിരിച്ചു. എന്നാൽ ദുരിതം നേരിട്ട തോട്ടം തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്ക്‌ വാഗ്ദാനം ചെയ്ത വീടോ മറ്റ്‌ സഹായങ്ങളോ ലീഗ്‌ നൽകിയില്ല.ഇത്‌ സംബന്ധിച്ച കണക്കുപോലും ബന്ധപ്പെട്ട കമ്മിറ്റികളിൽ അവതരിപ്പിച്ചില്ല.

ഈ പ്രശ്നമുയർത്തി ഹൈദരലി ശിഹാബ്‌ തങ്ങൾക്ക്‌ സി മമ്മി നൽകിയ കത്ത്‌ കഴിഞ്ഞ ദിവസം പുറത്തായിരുന്നു.എന്നാൽ തന്നെ പുറത്താക്കുവാനും അഴിമതിക്കാരെ സംരക്ഷിക്കാനുമാണ്‌ നേതൃത്വത്തിന്റെ തീരുമാനമെന്ന് സി മമ്മി പറഞ്ഞു.

പ്രളയഫണ്ടിൽ വ്യക്തവരുത്താൻ നേതൃത്വം തയ്യാറാവണമെന്ന് ലീഗിൽ ഒരു വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്‌. ജില്ലാ കമ്മറ്റി അംഗങ്ങൾക്കെതിരെ സംസ്ഥാന പ്രസിഡന്റിന്‌ പരാതി നൽകാനൊരുങ്ങുകയാണ്‌ അവർ. കടുത്ത വിഭാഗീയത നിലനിൽക്കുന്ന ലീഗിൽ ഫണ്ട്‌ തിരിമറി വിവാദം കത്തുകയാണ്‌.

സി മമ്മി ഉന്നയിച്ച ആരോപണങ്ങളിൽ നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല. പാവപ്പെട്ടവരുടെ പേരിൽ ഫണ്ട്‌ പിരിക്കുകയും അത്‌ തട്ടിയെടുക്കുകയും ചെയ്തെന്ന നിരവധി ആരോപണങ്ങൾ നേരിടുന്ന ലീഗ്‌ വയനാട്ടിലെ പ്രളയഫണ്ട്‌ തിരിമറിയിലൂടെ അത്‌ തുടരുകയാണ്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News