കേരള സെന്റർ 2021 ലെ വാർഷിക അവാർഡുകൾ പ്രഖ്യാപിച്ചു

നിസ്വാർത്ഥമായ സേവനത്തിലൂടെ സമൂഹ നന്മക്ക് വേണ്ടി പ്രവർത്തിക്കുന്നവരും തങ്ങളുടെ മേഖലകളിൽ ഉന്നത നിലകളിൽ എത്തിയവരുമായ എട്ട് ഇന്ത്യൻ അമേരിക്കൻ മലയാളികളെ കേരള സെന്റർ 2021 ലെ അവാർഡ് ജേതാക്കളായി പ്രഖ്യാപിച്ചു.

നവംബർ 13 ശനിയാഴ്ച ആറു മണിക്ക് കേരള സെന്റർ ഓഡിറ്റോറിയത്തിൽ നടക്കുന്ന 29–ാം വാർഷിക അവാർഡ് ദാന ചടങ്ങിൽ അവാർഡ് ജേതാക്കളെ ആദരിക്കുന്നതാണ്. ഈ സമ്മേളനത്തിന്റെ മുഖ്യാതിഥി ന്യൂയോർക്കിലെ ഇന്ത്യൻ ഡപ്യൂട്ടി കോൺസൽ ജനറലായ അരുൺ ജെഫ് ആണ്. ന്യൂയോർക്ക് സെനറ്റർമാരായ കെവിൻ തോമസ്, റ്റോഡ് കമിൻസ്കി, ഹെംപ്സ്റ്റഡ് സൂപ്പർവൈസർ ഡോൺ ക്ലാവിൻ, കോൺസൽ എ. കെ. വിജയകൃഷ്ണൻ മുതലായവർ വിശിഷ്ട അതിഥികളായും പങ്കെടുക്കും.

“പ്രഗൽഭരും സാമൂഹ്യനന്മക്കുവേണ്ടി പ്രവർത്തിക്കുന്നവരുമായ അമേരിക്കൻ മലയാളികളെ കേരള സെന്റർ 1991 മുതൽ ആദരിച്ചുകൊണ്ടിരിക്കുകയാണെന്നും, എല്ലാ വർഷവും അവാർഡ് നോമിനികളെ ക്ഷണിക്കുകയും അവാർഡ് കമ്മിറ്റി അവരിൽ നിന്ന് ഓരോ കാറ്റഗറിയിൽ ഏറ്റവും യോഗ്യരായവരെ എതിരില്ലാതെയാണ് തെരഞ്ഞെടുക്കുന്നതെന്നും, ഈ വർഷം തെരഞ്ഞടുക്കപ്പെട്ടവരും കഴിഞ്ഞ വർഷങ്ങളിലെപോലെ പ്രതിഭാ സമ്പന്നർ തന്നെയാണെന്നും” കേരള സെന്റർ ട്രസ്റ്റി ബോർഡ് ചെയർമാനും അവാർഡ് കമ്മിറ്റി മെമ്പറുമായ ഡോ. തോമസ് എബ്രഹാം പ്രസ്താവിച്ചു.

“സ്വന്തം പ്രവർത്തന രംഗത്ത് ഉന്നത നിലയിൽ എത്തുകയും മറ്റുള്ളവർക്ക് നന്മ ചെയ്ത് സമൂഹ പുരോഗതിക്ക് സംഭാവന ചെയ്യുകയും ചെയ്യുന്ന അമേരിക്കൻ മലയാളികളെ ആദരിക്കുന്നതിൽ കേരള സെന്ററിന് വളരെ സന്തോഷമുണ്ടെന്നും, അവരുടെ മാതൃക മറ്റുള്ളവർക്ക് ഒരു പ്രചോദനം ആകണമെന്നും” ബോർഡ് ചെയർമാൻ ഡോ. മധു ഭാസ്കരൻ തന്റെ പ്രസ്താവനയിൽ പറഞ്ഞു.

ഈ വർഷം ആദരിക്കപ്പെടുന്നവർ:

മെഡിസിൻ & പ്രൊഫഷണൽ സർവീസ്‌ മേഖലയിൽ ഉന്നത നില കൈവരിച്ചതിന് ആദരിക്കപ്പെടുന്നത് ഡോ. ജോർജ് എബ്രഹാം ആണ്. അദ്ദേഹം അമേരിക്കൻ കോളേജ് ഓഫ് ഫിസിഷ്യൻസ് എന്ന സംഘടനയുടെ പ്രസിഡന്റാണ്. രാഷ്ട്രീയ രംഗത്തെ നേട്ടത്തിന് ആദരിക്കപ്പെടുന്നത് ടെക്‌സാസിലെ സിറ്റിയായ മിസ്സോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട് ആണ്. പബ്ലിക് സർവീസ് രംഗത്ത് ആദരിക്കപ്പെടുന്നത് വരുന്ന തെരഞ്ഞെടുപ്പിൽ ന്യൂയോർക്ക് സിറ്റിയിലെ രണ്ടാമത്തെ ഏറ്റവും വലിയ സ്ഥാനമായ പബ്ലിക് അഡ്വക്കേറ്റ് സ്ഥാനത്തേക്ക് റിപ്പബ്‌ളിക്കൻ പാർട്ടി സ്ഥാനാർഥിയായി മത്സരിക്കുന്ന ഡോ. ദേവി എലിസബത്ത് നമ്പ്യാപറമ്പിലിനെ ആണ്.

നിയമ രംഗത്തെ അവാർഡിനർഹയായ അറ്റോർണി നന്ദിനി നായർ ഒരു വലിയ ലോ ഫേമിന്റെ പാർട്ണറും ഇമ്മിഗ്രേഷൻ & നാച്ചുറലൈസേഷൻ ഗ്രൂപ്പിന്റെ കോ-ചെയറും ആണ്. നഴ്സിംഗ് & കമ്മ്യൂണിറ്റി സർവീസിന് അവാർഡ് നൽകപ്പെടുന്ന ശ്രീമതി മേരി ഫിലിപ്പ് ഇന്ത്യൻ പ്രതിരോധ സേനയിൽ ലഫ്റ്റനന്റും ഇന്ത്യൻ നേഴ്സസ് അസോസിയേഷൻ ഓഫ് ന്യൂയോർക്കിന്റെ കഴിഞ്ഞ കാല പ്രസിഡന്റും ആയിരുന്നു.

പെർഫോമിംഗ് ആർട്സിൽ അവാർഡ് നൽകപ്പെടുന്ന ശ്രീമതി ചന്ദ്രിക കുറുപ്പ് കഴിഞ്ഞ മുപ്പതിലേറെ വർഷങ്ങളായി ന്യൂയോർക്കിൽ നൂപുര ഇൻഡ്യൻ ക്ലാസിക്കൽ ഡാൻസ് സ്കൂളിലൂടെ നൂറുകണക്കിന് കുട്ടികളെ ഇന്ത്യൻ ക്ലാസിക്കൽ ഡാൻസ് പഠിപ്പിച്ചുകൊണ്ടിരിക്കുന്ന ടീച്ചറാണ്. കൊവിഡ് മഹാമാരിയുടെ ഈ കാലത്ത് ന്യൂയോർക്കിലെ ജനങ്ങൾക്ക് താങ്ങായി, ആശ്വാസമായി പ്രവർത്തിച്ചതിന് സ്പെഷൽ അവാർഡ് നൽകി ആദരിക്കുന്നത് ഡോ. സാബു വർഗീസ്സിനെയും ഡോ. ബ്ലസി മേരി ജോസഫിനെയുമാണ്. ഡോ. മധു ഭാസ്കരൻ, ചെയർമാൻ, ഡോ. തോമസ് എബ്രഹാം, മിസ് ഡെയ്സി പി. സ്റ്റീഫൻ, ഡോ. മേരിലിൻ ജോർജ് എന്നിവരാണ് അവാർഡ് കമ്മിറ്റി അംഗങ്ങൾ ആയിരുന്നത്.

കഴിഞ്ഞ ഇരുപത്തൊമ്പത് വർഷങ്ങളിൽ കേരള സെന്റർ ആദരിച്ച 160 അമേരിക്കൻ മലയാളികൾ കൂടുതൽ ഉന്നത നിലകളിൽ എത്തിയതിലും അവരിന്നും സേവനത്തിന്റെ പുത്തൻ മേഖലകളിലൂടെ സഞ്ചാരം തുടരുന്നു എന്ന് കാണുന്നതിലും വളരെ സന്തോഷമുണ്ടെന്ന് പ്രസിഡന്റ് അലക്സ് എസ്തപ്പാൻ തന്റെ പ്രസ്താവനയിൽ പറഞ്ഞു.

ഈ പുരസ്‌കാര രാവിൽ പങ്കെടുക്കുവാൻ നിങ്ങൾ ഓരോരുത്തരേയും കേരള സെന്ററിലേക്ക് ക്ഷണിക്കുന്നു. നിങ്ങളുടെ സീറ്റ് റിസേർവ് ചെയ്യാൻ കേരള സെന്ററുമായി ബന്ധപ്പെടുക: ഫോൺ 5163582000, email: kc@keralacenterny.com.

കൂടുതൽ വിവരങ്ങൾക്ക്: അലക്സ് കെ. എസ്തപ്പാൻ, പ്രസിഡന്റ്: 516 503 9387, തമ്പി തലപ്പിള്ളിൽ, എക്സിക്യൂട്ടീവ് ഡയറക്ടർ: 516 5519868, ജിമ്മി ജോൺ, ജനറൽ സെക്രട്ടറി: 516 9748116.

2021 -ലെ കേരള സെന്റർ ആദരിക്കുന്നവരുടെ അവാർഡ് മേഖലയും പ്രൊഫൈലും:

ഡോ. ജോർജ് എബ്രഹാം – മെഡിസിൻ & പ്രൊഫഷണൽ സർവീസസ്‌

മെഡിസിൻ & പ്രഫഷണൽ സർവീസ്‌ മേഖലയിൽ ഉന്നത നില കൈവരിച്ചതിന് ആദരിക്കപ്പെടുന്നത് ഡോ. ജോർജ് എബ്രഹാം ആണ്. അദ്ദേഹം അമേരിക്കൻ കോളേജ് ഓഫ് ഫിസിഷ്യൻസ് എന്ന സംഘടനയുടെ പ്രിസിഡന്റാണ്. ഈ സംഘടന അമേരിക്കയിലെ ഇന്റെർണൽ മെഡിസിൻ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടറുമാരുടെ ഏറ്റവും വലിയ സംഘടനയും മെഡിക്കൽ പ്രൊഫഷനിലെ രണ്ടാമത്തെ വലിയ സംഘടനയും ആണ്. ഈ വർഷത്തെ കീ നോട്ട് സ്പീക്കറും ഡോ. എബ്രഹാം ആണ്.

മേയർ റോബിൻ ഇലക്കാട്ട് – രാഷ്ട്രീയം

രാഷ്ട്രീയ രംഗത്തെ നേട്ടത്തിന് ആദരിക്കപ്പെടുന്നത് ടെക്‌സാസിലെ സിറ്റിയായ മിസ്സോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട് ആണ്. അദ്ദേഹം ഇതിനു മുബ് സിറ്റി കൗൺസിലർ ആയി വർഷങ്ങളോളം പ്രവർത്തിച്ചിട്ടുണ്ട്. മിസ്സോറി സിറ്റിയിൽ പല പദ്ധതികളും പരിഷ്‌ക്കാരങ്ങളും അദ്ദേഹം ഇതിനോടകം നടപ്പാക്കിക്കഴിഞ്ഞു. രാഷ്ട്രീയത്തിൽ വരുന്നതിനു മുമ്പ് ഹൂസ്റ്റണിലെ ഒരു വലിയ ഹെൽത്ത് കെയർ സിസ്റ്റത്തിന്റെ അഡ്മിനിസ്ട്രേറ്റർ ആയി 24 വർഷത്തോളം പ്രവർത്തിച്ചിട്ടുണ്ട്. മേയർ ഇലക്കാട്ട് ബിസിനസ് അഡ്മിനിസ്‌ട്രേഷനിലും ഹെൽത്ത് കെയർ അഡ്മിനിസ്‌ട്രേഷനിലും മാസ്റ്റേഴ്സ് ഡിഗ്രി നേടിയിട്ടുണ്ട്. മിസ്സോറി സിറ്റിയിലെ ഒരു ചെറിയ ബിസിനസ്സ് സ്ഥാപനത്തിന്റെ ഉടമ കൂടിയാണ് മേയർ ഇലക്കാട്ട്.

ഡോ. ദേവി എലിസബത്ത് നമ്പ്യാപറമ്പിൽ – പബ്ലിക് സർവീസ്

പബ്ലിക് സർവീസിന് ആദരിക്കപ്പെടുന്നത് ഈ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ന്യൂയോർക്ക് സിറ്റിയിലെ രണ്ടാമത്തെ ഏറ്റവും വലിയ സ്ഥാനമായ പബ്ലിക് അഡ്വക്കേറ്റ് സ്ഥാനത്തേക്ക് റിപ്പബ്‌ളിക്കൻ പാർട്ടി സ്ഥാനാർത്ഥിയായി മത്സരിച്ച ഡോ. ദേവി എലിസബത്ത് നമ്പ്യാപറമ്പിലിനെ ആണ്. അവർ പെയിൻ മെഡിസിനിൽ പ്രാക്‌ടീസ്‌ ചെയ്യുന്ന ഒരു ഫിസിഷ്യനും അഞ്ഞൂറിൽ കൂടുതൽ പ്രാവശ്യം അമേരിക്കയിലെ ടീവി ചാനലുകളിൽ മെഡിക്കൽ സംബന്ധമായ കാര്യങ്ങൾ അനലൈസ് ചെയ്യുവാൻ അവസരം കിട്ടിയ വ്യക്തിയുമാണ്.

അറ്റോർണി നന്ദിനി നായർ – നിയമം

നിയമ രംഗത്തെ അവാർഡിന് അർഹയായത് അറ്റോർണി നന്ദിനി നായർ ആണ്. സ്വന്തമായി പ്രാക്ടീസ് തുടങ്ങിയ അവർ ഇന്ന് ഒരു വലിയ Law Firm – ന്റെ പാർട്ണറും ഇമ്മിഗ്രേഷൻ & നാച്ചുറലൈസേഷൻ ഗ്രൂപ്പിന്റെ കോ-ചെയറും ആണ്. ഇമ്മിഗ്രേഷൻ രംഗത്ത് പ്രാക്റ്റീസ് ചെയ്യുന്ന അവർക്ക് വളരെ അധികം ആൾക്കാരെ സഹായിക്കുവാൻ സാധിക്കുന്നുണ്ട്. നിയമ രംഗവുമായി ബന്ധപ്പെട്ടുള്ള പല അവാർഡുകൾ മിസ് നായർ നേടിയിട്ടുള്ളത് കൂടാതെ ആ രംഗത്തുള്ള പല അസ്സോസിയേഷനുകളുടെയും ഉന്നത സ്ഥാനങ്ങൾ വഹിക്കുന്നുമുണ്ട്. ഇമ്മിഗ്രേഷൻ & ഡൈവേഴ്സിറ്റി വിഷയങ്ങളിൽ പല ഗ്രൂപ്പുകളിലും സ്‌ഥാപനങ്ങളിലും പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട്.

മേരി ഫിലിപ്പ്, RN, MSA – നഴ്സിങ് & കമ്മ്യൂണിറ്റി സർവീസ്

നഴ്സിങ് & കമ്മ്യൂണിറ്റി സർവീസിന് അവാർഡ് നൽകപ്പെടുന്നത് മേരി ഫിലിപ്പിനാണ്. ഇന്ത്യൻ പ്രതിരോധ സേനയിൽ ലഫ്റ്റനന്റ് റാങ്കിൽ നേഴ്സ് ആയിരുന്നു. അമേരിക്കയിൽ മുപ്പതിലേറെ വർഷക്കാലം നഴ്സിംഗ് രംഗത്തു പല തലങ്ങളിലായി പ്രവർത്തിച്ചു. നഴ്സിംഗ് എഡ്യൂക്കേറ്റർ ആയും പ്രവർത്തിച്ചു. ഇന്ത്യൻ നേഴ്സസ് അസോസിയേഷൻ ഓഫ് ന്യൂയോർക്കിന്റെ കഴിഞ്ഞ കാല പ്രസിഡന്റ് ആയിരുന്നു. അമേരിക്കയിലെ മലയാളികളുടെയും അല്ലാതെയുമുള്ള വിവിധ സംഘടനകളുടെ ഭാരവാഹിയായും അല്ലാതെയും പ്രവർത്തിച്ചുകൊണ്ട് കമ്മ്യൂണിറ്റിക്കു നൽകിയ സേവനത്തിനുള്ള ഒരംഗീകാരം കൂടിയാണ് ഈ അവാർഡ്.

ചന്ദ്രിക കുറുപ്പ് – പെർഫോമിംഗ് ആർട്സ്

പെർഫോമിംഗ് ആർട്സിൽ അവാർഡ് നേടിയ ശ്രീമതി ചന്ദ്രിക കുറുപ്പ് കഴിഞ്ഞ മുപ്പതിലേറെ വർഷങ്ങളായി ന്യൂയോർക്കിൽ നൂപുര ഇൻഡ്യൻ ക്ലാസിക്കൽ ഡാൻസ് സ്കൂളിലൂടെ നൂറുകണക്കിന് കുട്ടികളെ ഇന്ത്യൻ ക്ലാസിക്കൽ ഡാൻസ് പഠിപ്പിച്ചുകൊണ്ടിരിക്കുന്ന ഡാൻസ് ടീച്ചറാണ്. രണ്ടായിരത്തിൽ കൂടുതൽ കുട്ടികളെ അവർ ഇതിനോടകം ഡാൻസ് പഠിപ്പിച്ചിരിക്കുന്നു. മോഹിനിയാട്ടത്തിൽ പ്രാവീണ്യം നേടിയ കലാമണ്ഡലം കല്യാണിക്കുട്ടി അമ്മയുടെ ശിഷ്യ ആയിരുന്നു ചന്ദ്രിക. ഇതിനോടകം അനേകം സ്റ്റേജുകളിൽ ഡാൻസ് പ്രോഗ്രാമുകൾ നടത്തുകയും പല അവാർഡുകൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്.

ഡോ. സാബു വർഗീസ് & ഡോ. ബ്ലസി മേരി ജോസഫ് – കൊവിഡ് മഹാമാരിയുടെ സമയത്തെ ശ്രദ്ധേയമായ സേവനത്തിന് സ്പെഷ്യൽ അവാർഡ്

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത് ന്യൂയോർക്കിലെ ജനങ്ങൾക്ക് താങ്ങായി, ആശ്വാസമായി പ്രവർത്തിച്ചതിന് സ്പെഷ്യൽ അവാർഡ് നൽകി ആദരിക്കുന്നത് ഡോക്ടർ ദമ്പതികളായ ഡോ. സാബു വർഗീസ്സിനെയും ഡോ. ബ്ലസി മേരി ജോസഫിനെയുമാണ്. അവരുടെ പ്രാക്ടീസ് ജനങ്ങൾക്ക് ഒരു തുണയായി എന്നും തുറന്നു പ്രവർത്തിച്ചിരുന്നു. ഏത് സമയത്തും ഫോണിലൂടെ കൺസൾട്ട് ചെയ്യുകയും വീഡിയോയിലൂടേയും, പത്ര, ടീവി ഇന്റർവ്യൂകളിലൂടേയും ജനങ്ങൾക്ക് അറിവും ആശ്വാസവും പകരാനും അവർ ശ്രമിച്ചു.

 വാർത്ത നല്‍കിയത്  -ജോസ് കാടാപുറം

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News