ADVERTISEMENT
ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിക്ക് ഇന്ന് 33-ാം പിറന്നാള്‍. ടി 20 ലോകകപ്പിൽ സ്‌കോട്‌ലാൻഡിനെതിരായ നിർണായക മത്സരം ഇന്ന് നടക്കാനിരിക്കെ കോഹ്‌ലിക്ക് സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ ജന്മദിനാശംസാ പ്രവാഹമാണ്.
1988 നവംബർ അഞ്ചിനാണ് ഇന്ത്യൻ ക്രിക്കറ്റിന്റെ കപ്പിത്താൻ ജനിച്ചത്.എ പ്രൌഡ് ഹസ്ബൻഡ് ആൻഡ് ഫാദർ എന്ന് ട്വിറ്ററിൽ സ്വയം വിശേഷിപ്പിക്കുന്ന കോഹ്‌ലിക്ക് മകൾ ജനിച്ച ശേഷമുള്ള ആദ്യ പിറന്നാൾ കൂടിയാണിത്.
#HappyBirthdayViratKohli എന്ന ഹാഷ്ടാഗ് ട്വിറ്റർ ട്രെൻഡിങിൽ ഒന്നാമതാണ്.
ടി 20 ലോകകപ്പോടെ കോഹ്‌ലി നായക സ്ഥാനം ഒഴിയുകയാണ്. ഏകദിനത്തിലും ക്യാപ്റ്റൻസി ഒഴിയും. നായകസ്ഥാനത്തിന്റെ സമ്മർദത്തിൽ കളിമികവ് നഷ്ടപ്പെടുന്നത് ഒഴിവാക്കാനാണ് താരത്തിന്റെ തീരുമാനം.
കോഹ്‌ലിയ്ക്ക് പിറന്നാൾ ആശംസ നേർന്ന് സമൂഹമാധ്യമങ്ങളില്‍ ആരാധകരുടെ പോസ്റ്റുകളും വീഡിയോകളും പ്രചരിക്കുകയാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.