സൗരോര്‍ജ പബ്ലിക് ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടി തുടങ്ങി; മന്ത്രി കെ കൃഷ്ണന്‍കുട്ടി

ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജു ചെയ്യുന്നതിന് സംസ്ഥാനത്ത് ആദ്യമായി സൗരോര്‍ജ പബ്ലിക് ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടി തുടങ്ങി കഴിഞ്ഞതായി വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. 24 ചാര്‍ജിങ് സ്റ്റേഷനുകളാണ് ഈ വര്‍ഷം പ്രസ്തുത പദ്ധതിയിലൂടെ സ്ഥാപിക്കുവാന്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.

ദേശീയപാത, എംസി റോഡ്, സംസ്ഥാന പാത എന്നിവയ്ക്ക് അരികിലുള്ള ഹോട്ടലുകള്‍, മാളുകള്‍, ആശുപത്രികള്‍ എന്നിവയുടെ പരിസരത്താണ് ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുവാന്‍ ലക്ഷ്യമിടുന്നത്. ടേക് എവേ- റിഫ്രഷ്‌മെന്റ് സൗകര്യമുള്ള സ്ഥലങ്ങള്‍, വെയിറ്റിങ് റൂം, വാഷ്‌റൂം സൗകര്യമുള്ള  ഇടങ്ങള്‍ എന്നിവിടങ്ങളിലും ചാര്‍ജിങ് സ്റ്റേഷന്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കുമെന്നും മന്ത്രി പറഞ്ഞു. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഈ കാര്യം അറിയിച്ചത്.

മന്ത്രിയുടെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജു ചെയ്യുന്നതിന് സംസ്ഥാനത്ത് ആദ്യമായി സൗരോര്‍ജ പബ്ലിക് ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടി തുടങ്ങി കഴിഞ്ഞു. 24 ചാര്‍ജിങ് സ്റ്റേഷനുകളാണ് ഈ വര്‍ഷം പ്രസ്തുത പദ്ധതിയിലൂടെ സ്ഥാപിക്കുവാന്‍ ലക്ഷ്യമിടുന്നത്.

ദേശീയപാത, എംസി റോഡ്, സംസ്ഥാന പാത എന്നിവയ്ക്ക് അരികിലുള്ള ഹോട്ടലുകള്‍, മാളുകള്‍, ആശുപത്രികള്‍ എന്നിവയുടെ പരിസരത്താണ് ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുവാന്‍ ലക്ഷ്യമിടുന്നത്. ടേക് എവേ- റിഫ്രഷ്‌മെന്റ് സൗകര്യമുള്ള സ്ഥലങ്ങള്‍, വെയിറ്റിങ് റൂം, വാഷ്‌റൂം സൗകര്യമുള്ള ഇടങ്ങള്‍ എന്നിവിടങ്ങളിലും ചാര്‍ജിങ് സ്റ്റേഷന്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കും.

പ്രസ്തുത പദ്ധതിയില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ക്കായി 5 കിലോ വാട്ട് മുതല്‍ 50 കിലോ വാട്ട് വരെ ശേഷിയുള്ള സൗരോര്‍ജ പ്ലാന്റ് സ്ഥാപിക്കേണ്ടതുണ്ട്. സോളാര്‍ പവേര്‍ഡ് ചാര്‍ജിങ് മെഷീന്‍, ട്രാന്‍സ്‌ഫോര്‍മേറും മറ്റു അനുബന്ധ ഉപകരണങ്ങളും ഉള്‍പ്പടെ സ്ഥാപിക്കുന്നതിന് ഏകദേശം 15 ലക്ഷം മുതല്‍ 40 ലക്ഷം രൂപ വരെ ചെലവ് വരും. ഇതില്‍ സൗരോര്‍ജ്ജ പ്ലാന്റ് സ്ഥാപിക്കുന്നതിന് ചെലവാകുന്ന തുകയുടെ 50 % വരെ (ഏകദേശം 1 ലക്ഷം മുതല്‍ 10 ലക്ഷം രൂപ വരെ) സബ്‌സിഡി ആയി സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നതാണ്.

ദേശീയപാത-എംസി റോഡ്‌സംസ്ഥാനപാത എന്നിവിടങ്ങളില്‍ 50 കിലോമീറ്ററിനിടയ്ക്ക് ഒരു ചാര്‍ജിങ് സ്റ്റേഷന്‍ എന്നതാണ് അനെര്‍ട്ട് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത് .

*ചാര്‍ജിങ് മെഷീനുകള്‍ക്ക് സബ്‌സിഡി ഉണ്ടായിരിക്കുന്നതല്ല.

ചാര്‍ജിങ് സ്റ്റേഷനുകള്‍ക്കായി നവംബര്‍ മാസം 30 നകം അനെര്‍ട്ടിന്റെ ജില്ലാ ഓഫിസുകളില്‍ നേരിട്ട് അപേക്ഷ നല്‍കണം. സൗരോര്‍ജ പ്ലാന്റുകളും ചാര്‍ജിങ് സ്റ്റേഷനും സ്ഥാപിച്ച ശേഷം മുഴുവന്‍ രേഖകളും അടുത്ത വര്‍ഷം ഫെബ്രുവരി 28 നു മുന്‍പ് സമര്‍പ്പിക്കണം. അപേക്ഷ ലഭിച്ചാലുടന്‍ നിഴല്‍രഹിത സ്ഥലം, സൗകര്യങ്ങള്‍ എന്നിവ അനെര്‍ട്ടിന്റെ ജില്ലാ എന്‍ജിനീയര്‍ പരിശോധിച്ച് റിപ്പോര്‍ട്ടു നല്‍കും. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ അനെര്‍ട്ട് ഇതിനകം വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന 9 ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതു കൂടാതെ 8 സ്ഥലങ്ങളില്‍ നിര്‍മാണം നടന്നു വരികയാണ്. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനെക്കാള്‍ ലാഭകരമാണ് ഹോട്ടലുകള്‍, മാളുകള്‍, ആശുപത്രികള്‍ എന്നിവിടങ്ങള്‍ എന്നു കണ്ടെത്തിയതിനാലാണ് ഹോട്ടലുകള്‍, മാള്‍, ആശുപത്രികള്‍ എന്നിവിടങ്ങളില്‍ പുതിയ ചാര്‍ജിങ് സ്റ്റേഷനുകള്‍ക്ക് അനുമതി നല്‍കിയത്.

ഒരേ സമയം 3 വാഹനങ്ങള്‍ ചാര്‍ജു ചെയ്യാം

ചാര്‍ജിങ് സ്റ്റേഷനില്‍ ഒരേ സമയം 3 വാഹനങ്ങള്‍(സ്‌കൂട്ടര്‍, കാര്‍, ഓട്ടോ) ചാര്‍ജു ചെയ്യാം. ഒരു വാഹനം ചാര്‍ജ് ചെയ്യാന്‍ 20-30 വരെ യൂണിറ്റ് വൈദ്യുതി വേണ്ടി വരും. ഒരു യൂണിറ്റ് ചാര്‍ജ് ചെയ്യുന്നതിന് ഉപഭോക്താവ് 15 രൂപയാണ് ചാര്‍ജിങ് സ്റ്റേഷന്‍ ഉടമയ്ക്കു നല്‍കേണ്ട്. ഒരു യൂണിറ്റ് ചാര്‍ജ് ചെയ്യുമ്പോള്‍, ചാര്‍ജിങ് സ്റ്റേഷന്‍ ഉടമ 5 രൂപ കെഎസ്ഇബിക്ക് ഒടുക്കണമെന്നാണ് വ്യവസ്ഥ. ഒരു യൂണിറ്റ് ചാര്‍ജ് ചെയ്യുമ്പോള്‍ ചാര്‍ജിങ് സ്റ്റേഷന്‍ ഉടമയ്ക്ക് 8 രൂപയാണ് ലാഭം. 30 യൂണിറ്റ് ചാര്‍ജ് ചെയ്താല്‍ 240 രൂപ ലാഭമായി കിട്ടും. ഇപ്രകാരം ഒരു ദിവസം 10 വാഹനങ്ങള്‍ ചാര്‍ജു ചെയ്താല്‍ 2400 രൂപ ലാഭമായി ഉടമയ്ക്കു കിട്ടും. കൂടുതല്‍ സോളര്‍ പാനലുകള്‍ സ്ഥാപിക്കുന്നവര്‍ക്ക് വൈദ്യുതി ഉല്‍പാദനത്തിലൂടെ കൂടുതല്‍ ലാഭമുണ്ടാക്കാം.

വിശദ വിവരങ്ങള്‍ക്ക് അനെര്‍ട്ടിന്റെ ജില്ലാ ഓഫീസിലോ, 1800-425-1803 എന്ന ടോള്‍ ഫ്രീ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News