ദില്ലിയിൽ വായു മലിനീകരണം അതിരൂക്ഷം

ദീപാവലിക്ക് പിന്നാലെ ദില്ലിയിൽ വായു മലിനീകരണം അതിരൂക്ഷം. ദില്ലിയും പ്രാന്തപ്രദേശങ്ങളും കടുത്ത മൂടൽമഞ്ഞ് പോലുള്ള പുക കൊണ്ട് മൂടിയ നിലയിലാണ്.

സംസ്ഥാന സർക്കാർ പടക്കങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ട് പോലും അർദ്ധരാത്രി വരെ ആളുകൾ പടക്കം പൊട്ടിച്ചതാണ് സ്ഥിതി വഷളാകാൻ കാരണം. കേന്ദ്രമലിനീകരണ നിയന്ത്രണ ബോർഡ് പുറത്തുവിട്ട കണക്ക് പ്രകാരം ദില്ലിയിലെ എല്ലാ വായുമലിനീകരണ നിരീക്ഷണകേന്ദ്രങ്ങളിലും വായു നിലവാര സൂചിക 450-ന് മുകളിലാണ്.

തണുപ്പും, കാറ്റിന്‍റെ വേഗതക്കുറവും മലിനീകരണത്തോത് കൂട്ടി.വായു ഗുണനിലവാരം താഴ്ന്ന് തന്നെ തുടരുമെന്നാണ് മുന്നറിയിപ്പ്. വായു ഗുണനിലവാരസൂചിക 301 മുതൽ 400 വരെയായാൽ വളരെ മോശം സ്ഥിതിയെന്നും, 401 മുതൽ 500 വരെ ഗുരുതരാവസ്ഥയെന്നുമാണ് മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ കണക്ക്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News