അധ്യാപകനും എഴുത്തുകാരനുമായ പാലക്കീഴ് നാരായണന്‍ അന്തരിച്ചു

അധ്യാപകനും എഴുത്തുകാരനുമായ പാലക്കീഴ് നാരായണന്‍ അന്തരിച്ചു. 80 വയസായിരുന്നു. കേരള സാഹിത്യ അക്കാദമിയുടെ 2019 ലെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാര ജേതാവാണ്. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

മലപ്പുറം മേലാറ്റൂര്‍ ചെമ്മാണിയോട്ടെ സ്വവസതിയില്‍ വെച്ചായിരുന്നു അന്ത്യം. പു.ക.സ. ജില്ലാപ്രസിഡന്റ്, സംസ്ഥാനകമ്മിറ്റി അംഗം, ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം, ഗ്രന്ഥലോകം പത്രാധിപര്‍ എന്നീനിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്‌കാരം ഇന്ന് വൈകുന്നേരം നാലു മണിക്ക് മേലാറ്റൂരില്‍ നടക്കും

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News