ബത്തേരി കോഴക്കേസ്; സി.കെ ജാനുവിൻ്റെയും പ്രശാന്ത് മലവയലിൻ്റെയും ശബ്ദ പരിശോധന നടത്തുന്നു

ബത്തേരി കോഴക്കേസിൽ ജെ.ആർ.പി നേതാവ് സി.കെ ജാനുവിൻ്റെയും ബി.ജെ.പി വയനാട് ജില്ലാ ജന. സെക്രട്ടറി പ്രശാന്ത് മലവയലിൻ്റെയും ശബ്ദ പരിശോധന നടത്തുന്നു. കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയിലാണ് ശബ്ദ പരിശോധന നടത്തുന്നത്. ഇരുവരുടെയും ശബ്ദ പരിശോധന നടത്തണമെന്ന് ക്രൈംബ്രാഞ്ച് നേരത്തെ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. അതേസമയം കേസിലെ സാക്ഷി പ്രസീത അഴീക്കോടും ശബ്ദ പരിശോധനയ്ക്ക് ഇന്ന് വീണ്ടും ഹാജരായി.

നിയമസഭാ തെരഞ്ഞെടുപ്പിൽ സുൽത്താൻ ബത്തേരി മണ്ഡലത്തിൽ എൻ.ഡി.എ സ്ഥാനാർഥിയാകാൻ ജെ.ആർ.പി നേതാവ്
സി. കെ ജാനുവിന് കെ.സുരേന്ദ്രൻ 35 ലക്ഷം രൂപ കോഴ നൽകിയെന്ന കേസിലാണ് സി.കെ ജാനുവിൻ്റെയും ബി.ജെ.പി വയനാട് ജില്ലാ ജന. സെക്രട്ടറി പ്രശാന്ത് മലവയലിൻ്റെയും ശബ്ദ സാമ്പിളുകൾ പരിശോധിക്കുന്നത്.

കേസിൽ ഇരുവരുടെയും ശബ്ദ പരിശോധന നടത്തണമെന്ന് ക്രൈംബ്രാഞ്ച് നേരത്തെ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. തിരുവനന്തപുരത്ത് വച്ച് സി കെ ജാനുവിന് കെ. സുരേന്ദ്രൻ 10 ലക്ഷവും സുൽത്താൻ ബത്തേരിയിലെ റിസോർട്ടിൽ വെച്ച് ബി.ജെ.പി ജില്ലാ ഭാരവാഹികൾ വഴി 25 ലക്ഷവും കൈമാറിയെന്നായിരുന്നു ജെ.ആർ.പി നേതാവ് പ്രസീത അഴീക്കോടിന്‍റെ ആരോപണം.

പണം നൽകി എന്ന് വ്യക്തമാക്കുന്ന സുരേന്ദ്രൻ്റെയും പ്രസീതയുടെയും ഫോൺ സംഭാഷണവും പ്രസീത പുറത്തുവിട്ടിരുന്നു. ഇതേതുടർന്ന് ഫോൺ സംഭാഷണത്തിൻ്റെ ആധികാരികത ഉറപ്പു വരുത്താൻ നേരത്തെ സുരേന്ദ്രൻറെയും പ്രസീതയുടെയും ശബ്ദ സാമ്പിളുകൾ ക്രൈംബ്രാഞ്ച് ശേഖരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സി കെ ജാനുവിൻ്റെയും പ്രശാന്ത് മലവയലിൻ്റെയും ശബ്ദ പരിശോധന നടത്തുന്നത്. സി.കെ ജാനുവും പ്രശാന്ത് മലവയലും തമ്മിലുള്ള ഫോൺ സംഭാഷണവും അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് സൂചന.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News