പത്തനംതിട്ടയില്‍ പുലി വനംവകുപ്പിന്റെ കെണിയിൽ കുടുങ്ങി

ഗുഡ്രിക്കൽ വനം ഡിവിഷനായ പത്തനംതിട്ട കോന്നി കൊച്ചുക്കോയിക്കൽ വിളക്കുപാറയിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി വീണു. 8 വയസ് പ്രായമുള്ള ആൺ പുലി പുലർച്ചെ കൂട്ടിൽ അകപ്പെടുകയായിരുന്നു.പുലിയെ ഉൾവനത്തിൽ തുറന്നു വിട്ടു.

കോന്നി കൊച്ചുക്കോയിക്കൽ വനമേഖലയോടു ചേർന്നുള്ള ജനവാസ പ്രദേശത്തിറങ്ങിയ പുലി ആണ് വനം വകുപ്പിൻ്റെ കെണിയിൽ വീണത്. വളർത്തു മൃഗങ്ങളെ ഭക്ഷിച്ച് ഒരാഴ്ചയായി ഈ പ്രദേശത്ത് പുലി ഭീതി ഉണർത്തി വിലസി നടക്കുകയായിരുന്നു.

നാട്ടുകാർ പരാതി കൂടി ഉന്നയിച്ചതോടെ ഇവിടെ വനപാലകർ ക്യാമറ സ്ഥാപിച്ചു. പുലിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞതോടെ കഴിഞ്ഞ 25 ന് ഈ സ്ഥലങ്ങളിൽ വനം വകുപ്പ് കൂട് സ്ഥാപിക്കുകയായിരുന്നു. ഇവയിൽ ഒരു കൂട്ടിലാണ് പുലർച്ചെയോടെ പുലി കുടുങ്ങിയത്. വനം വകുപ്പ് ഡോക്ടർ എത്തി പുലിയുടെ ആരോഗ്യനില പരിശോധിച്ചു. കുഴപ്പങ്ങൾ ഇല്ലെന്ന് കണ്ടെത്തിയതോടെയാണ് കക്കി വനമേഖലയിലെ ഉൾഭാഗത്ത് തുറന്ന് വിട്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News