ട്വന്റി20 ലോകകപ്പില്‍ വിദൂര സെമി സാധ്യതകളില്‍ കണ്ണും നട്ട് ഇന്ത്യ ഇന്ന് സ്‌കോട്ട്‌ലണ്ടിനെ നേരിടും

ട്വന്റി20 ലോകകപ്പില്‍ വിദൂര സെമി സാധ്യതകളില്‍ കണ്ണുംനട്ട് ഇന്ത്യ ഇന്ന് സ്‌കോട്ട്‌ലണ്ടിനെ നേരിടും. രാത്രി 7:30 നാണ് മത്സരം. മികച്ച വിജയം തുടരാന്‍ ഉറച്ചാണ് ടീം ഇന്ത്യ ഇറങ്ങുന്നത്.

അപ്രതീക്ഷിത പരാജയങ്ങള്‍ സെമിസാധ്യത തുലാസിലാക്കിയതിന്റെ കലി ഇന്ത്യ തീര്‍ത്തത് കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാനോടായിരുന്നു. മികച്ച വിജയം തുടരാന്‍ ഉറച്ച് ഇറങ്ങുന്ന ടീം ഇന്ത്യയുടെ ഇന്നത്തെ എതിരാളികള്‍ സ്‌കോട്ട്‌ലണ്ടാണ്. പോരാട്ടവീര്യമാണ് സ്‌കോട്ടിഷ് ടീമിനെ വേറിട്ടു നിര്‍ത്തുന്ന ഘടകം. കണക്കിലെ കളികളെ ആശ്രയിച്ചാണ് സെമി സാധ്യത നിലനില്‍ക്കുന്നതെങ്കിലും പ്രതീക്ഷയിലാണ് ടീം ഇന്ത്യ.

ഫോം വീണ്ടെടുത്ത ബാറ്റിംഗ് – ബോളിംഗ് നിരകളിലാണ് നായകന്‍ വിരാട് കോഹ്ലിയുടെ പ്രതീക്ഷ. ഇനിയുള്ള രണ്ട് മത്സരങ്ങളില്‍ മികച്ച റണ്‍ റേറ്റില്‍ വിജയിക്കുന്നതിനൊപ്പം ന്യൂസിലണ്ട് ഒരു മത്സരത്തില്‍ പരാജയപ്പെടുകയും ചെയ്താല്‍ ഇന്ത്യന്‍ ആരാധകരുടെ മോഹം പൂവണിയും.

നവംബര്‍ 7 ന് അഫ്ഗാനിസ്ഥാനെതിരെയാണ് ന്യൂസിലണ്ടിന്റെ അവസാന ഗ്രൂപ്പ് മത്സരം. അഫ്ഗാന്‍ കീവീസിനെതിരെ അട്ടിമറി വിജയം നേടിയാല്‍ ഇന്ത്യയ്ക്ക് സെമി സാധ്യതയുണ്ട്. മത്സരത്തില്‍ ന്യൂസിലണ്ട് വിജയിച്ചാല്‍ ഇന്ത്യ ടൂര്‍ണമെന്റില്‍ നിന്നും പുറത്താകും. ഏതായാലും ലോകകപ്പിലെ വിദൂര സാധ്യതകളില്‍ കണ്ണുംനട്ട് ഇന്ത്യയുടെ നീലപ്പടയുടെ തിരിച്ചു വരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News