പെട്രോളിന് കേന്ദ്രം വില കുറച്ചത് കൂട്ടിയതിന്റെ ആറിലൊന്നു മാത്രം; ധനമന്ത്രി മന്ത്രി കെ എന്‍ ബാലഗോപാല്‍

പെട്രോളിന് കേന്ദ്രം വില കുറച്ചത് കൂട്ടിയതിന്റെ ആറിലൊന്നു മാത്രമെന്ന് ധനമന്ത്രി മന്ത്രി കെ എന്‍ ബാലഗോപാല്‍. ഡീസലിന് കുറച്ചത് മൂന്നിലൊന്നും മാത്രമെന്ന് മന്ത്രി പറഞ്ഞു.

ക്രൂഡ് ഓയിലിന് വില കുറഞ്ഞിട്ടും കേന്ദ്രം തീരുവ ഉയര്‍ത്തി. കേന്ദ്രം അനിയന്ത്രിതമായി സ്‌പെഷ്യല്‍ തീരുവ കൂട്ടി. കൊവിഡ് കാലത്ത് എല്ലാ സംസ്ഥാനങ്ങളും നികുതി വര്‍ധിപ്പിച്ചപ്പോഴും കേരളം മാത്രം വര്‍ധിപ്പിച്ചില്ലായെന്നും മന്ത്രി പറഞ്ഞു.

‘പതിമൂന്ന് തവണ യു.ഡി.എഫ് കാലത്ത് കൂട്ടിയിട്ടുണ്ട്. അതിന്റെ കണക്ക് എന്റെ കൈയിലുണ്ട്. പെട്രോളിന്റെ വില കമ്പോളത്തിന് വിട്ടുകൊടുത്തത് യു.പി.എ സര്‍ക്കാറാണ്,’ മന്ത്രി പറഞ്ഞു. നേരത്തെ വില നിയന്ത്രിക്കാന്‍ ഓയില്‍പൂള്‍ അക്കൗണ്ട് ഉണ്ടായിരുന്നു. ഇത് മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരുന്ന കാലത്താണ് നിര്‍ത്തിയത്. ഇപ്പോള്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ സ്പെഷ്യല്‍ എക്സൈസ് ഡ്യൂട്ടിയുണ്ട്. 1500 ശതമാനമാണ് നികുതി വര്‍ധിപ്പിച്ചത്. അതാണ് ഇത്രയും വലിയ വില വര്‍ധനയ്ക്ക് കാരണം. ആ വര്‍ധിപ്പിച്ചതില്‍ നിന്നാണ് ഇപ്പോള്‍ പത്തു രൂപയും അഞ്ചു രൂപയും കുറച്ചത്. ആനുപാതികമായി കേരളത്തിലെ വിലയിലും മാറ്റമുണ്ടായി.

2016ല്‍ ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം നികുതി വര്‍ധിപ്പിച്ചിട്ടില്ല. ഒരു പ്രാവശ്യം കുറയ്ക്കുകയും ചെയ്തു. അന്ന് 509 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്. ഇതുവരെ ഏകദേശം 1500 കോടിയുടെ നഷ്ടം ഉണ്ടായിട്ടുണ്ട്. കൊവിഡ് കാലത്ത് യുപി, ഗോവ, കര്‍ണാടക സംസ്ഥാനങ്ങള്‍ നികുതി വര്‍ധിപ്പിച്ചു. പല സംസ്ഥാനങ്ങല്‍ും കോവിഡ് സെസ് വന്നു. കേരളത്തില്‍ അതുണ്ടായില്ല. കോവിഡില്‍ ചെലവ് കൂടുകയും വരുമാനം കുറയുകയും ചെയ്‌തെന്നും മന്ത്രി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News