സംസ്ഥാനത്ത് എട്ടാം ക്ലാസ് തിങ്കളാഴ്ച മുതല്‍ ആരംഭിക്കും

പ്രതീകാത്മക ചിത്രം

സംസ്ഥാനത്തെ സ്കൂളുകളിൽ എട്ടാം ക്ലാസ് വിദ്യാർഥികൾക്ക് നിശ്ചയിച്ചതിലും നേരത്തെ അധ്യയനം തുടങ്ങാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ശുപാർശ. തിങ്കളാഴ്ച മുതല്‍ ക്ലാസുകള്‍ ആരംഭിക്കാനാണ് തീരുമാനം.

ഈ മാസം 15 മുതൽ ആരംഭിക്കാനായിരുന്നു ആദ്യഘട്ടത്തില്‍ നിശ്ചയിച്ചിരുന്നത്. വിദ്യാർഥികളിലെ പഠന നേട്ടവും സാഹചര്യവും വിലയിരുത്താനുള്ള നാഷണൽ അച്ചീവ്മെൻറ് സർവെ ഈ മാസം 12ന് നടക്കുന്ന സാഹചര്യത്തിലാണ് എട്ടാം ക്ലാസ് വേഗത്തില്‍ പുനരാരംഭിക്കുന്നത്.

പ്രധാനമായും മൂന്ന്, അഞ്ച്, എട്ട് ക്ലാസുകളെ അടിസ്ഥാനപ്പെടുത്തിയാണ് സർവെ നടത്തുന്നത്. ഗണിതം, ഭാഷ, ശാസ്ത്രം, സാമൂഹ്യശാസ്ത്രം വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് സര്‍വെ. എട്ടാം ക്ലാസ് ഒഴികെയുള്ള ക്ലാസുകൾ നവംബർ ഒന്നിന് തുറന്നിരുന്നു. അതേസമയം, ഒമ്പത്, പ്ലസ് വൺ ക്ലാസുകൾ 15 നാകും പുനരാരംഭിക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel