
ശബരിമലയിലെ നിയുക്ത മേല്‍ശാന്തി എന്‍ പരമേശ്വരന്‍ നമ്പൂതിരി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനെ സന്ദര്‍ശിച്ചു. വെള്ളിയാഴ്ച രാവിലെ സെക്രട്ടറിയറ്റില്‍ മന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച .
ശബരിമല മഹോല്‍സവത്തിന്റെ മുന്നൊരുക്കങ്ങള്‍ സംമ്പന്ധിച്ച് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സൗകര്യങ്ങളും ക്രമീകരണങ്ങളും മേല്‍ശാന്തിയോട് മന്ത്രി വിശദമാക്കി.
കൊവിഡ് സാഹചര്യങ്ങള്‍ കുറഞ്ഞു വരുന്നതിനാല്‍ തീര്‍ത്ഥാടന കാലം സുരക്ഷിതമായിരിക്കുമെന്ന് മേല്‍ശാന്തി പ്രത്യാശിച്ചു. 16 നാണ് മേല്‍ശാന്തി ശബരിമലയില്‍ ചുമതലയേല്‍ക്കുന്നത്. തുടര്‍ന്ന് ഒരു വര്‍ഷത്തേക്ക് സന്നിധാനത്ത് തന്നെ പുറപ്പെടാ ശാന്തിയായി തുടരും. പരമേശ്വരന്‍ നമ്പൂതിരിക്ക് എല്ലാ ഭാവുകങ്ങളും മന്ത്രി കെ രാധാകൃഷ്ണന്‍ ആശംസിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here