പ്രൊഫ.പാലക്കീഴ് നാരായണന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

പ്രശസ്ത സാഹിത്യകാരനും ഗ്രന്ഥശാലാ സംഘത്തിന്റെ മുതിര്‍ന്ന നേതാവും അദ്ധ്യാപകനുമായിരുന്ന പ്രൊഫ. പാലക്കീഴ് നാരായണന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.

പുരോഗമനപക്ഷ ചിന്തകളെ എഴുത്തിലും വാക്കിലും പ്രവൃത്തിയിലും തെല്ലും വിട്ടുവീഴ്ചയില്ലാതെ പകര്‍ത്തിയ എഴുത്തുകാരനാണ് പാലക്കീഴ് നാരായണന്‍. കവിതയില്‍ മാത്രമല്ല നിരൂപണത്തിന്റെ മേഖലയിലും അദ്ദേഹം ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കി.

ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ നിസ്തുലമായ പങ്കാണ് അദ്ദേഹം നിര്‍വ്വഹിച്ചത്. പുരോഗമന കേരളത്തിന് പൊതുവിലും പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന് പ്രത്യേകിച്ചും വലിയ നഷ്ടമാണ് പാലക്കീഴിന്റെ വിയോഗം മൂലമുണ്ടായിട്ടുള്ളത്.

വള്ളുവനാടിന്റെ സാഹിത്യ സാംസ്‌കാരിക ഭൂമികയിലെ നിറസാന്നിദ്ധ്യമായിരുന്ന പാലക്കീഴ് മാഷിന്റെ നിര്യാണത്തില്‍ അനുശോചിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു- മുഖ്യമന്ത്രി പറഞ്ഞു

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News