ദത്ത് വിവാദം; അനുപമയുടെ മൊഴി വനിതാ കമ്മീഷൻ രേഖപ്പെടുത്തി

തിരുവനന്തപുരം ദത്ത് വിവാദത്തിൽ വനിതാ കമ്മീഷൻ അനുപമയുടെ മൊഴി രേഖപ്പെടുത്തി. അതേസമയം എതിർ കക്ഷികളായ അനുപമയുടെ മാതാപിതാക്കൾ ഹാജരായില്ല. കോടതിയിൽ കേസ് നിലനിൽക്കുന്നതിനാൽ ഹാജരാകാൻ സാധിക്കില്ലെന്ന് അനുപമയുടെ അച്ഛനും, അമ്മയും വനിതാ കമ്മീഷനെ അറിയിച്ചു.

കുഞ്ഞിനെ തന്റെ അച്ഛനും അമ്മയും സുഹൃത്തുക്കളും ചേർന്ന് എടുത്തു കൊണ്ട് പോയി എന്ന അനുപമയുടെ പരാതിയിലാണ് വനിതാ കമ്മീഷൻ മൊഴി രേഖപ്പെടുത്തിയത് .എന്നാൽ എതിർ കക്ഷികൾ ഹാജരാകാൻ സാധിക്കില്ലെന്ന് രേഖാമൂലം അറിയിച്ചു. വനിതാ കമ്മീഷൻ ആവശ്യപ്പെട്ട റിപ്പോർട്ടുകളും ഇത് വരെ ലഭിച്ചിട്ടില്ല.

എതിർ കക്ഷികൾക്ക് വീണ്ടും നോട്ടിസ് നൽകി ഹാജരാകാൻ വനിതാ കമ്മീഷൻ ആവശ്യപ്പെടും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here