കാര്‍ തകര്‍ത്ത സംഭവം; ജോസഫിന്റെ ജാമ്യഹര്‍ജിയില്‍ ജോജു കക്ഷിചേരും

കോണ്‍ഗ്രസിന്റെ സമരത്തിനിടെ നടന്‍ ജോജുവിന്റെ വാഹനം അക്രമിച്ച കേസില്‍ അറസ്റ്റിലായ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജോസഫിന്റെ ജാമ്യഹര്‍ജിയില്‍ കക്ഷി ചേരാന്‍ ജോജു കോടതിയില്‍ അപേക്ഷ നല്‍കി. ജാമ്യഹര്‍ജി ഉച്ചയ്ക്ക് രണ്ടരയ്ക്ക് എറണാകുളം ജില്ലാ കോടതി പരിഗണിക്കും. കേസില്‍ പ്രതി ജോസഫ് കുറ്റം സമ്മതിച്ചതായി പൊലീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജോജുവിന്റെ വാഹനം തടഞ്ഞ സമയത്ത് പിന്നില്‍നിന്ന് കല്ലുകൊണ്ട് ഇടിച്ചു ഗ്ലാസ് തകര്‍ക്കുകയായിരുന്നു എന്നാണ് ജോസഫിന്റെ മൊഴി. ഗ്ലാസ് തകരുന്നതിനിടയിലാണ് കൈക്കു പരിക്കേറ്റതെന്നും പ്രതി സമ്മതിച്ചിരുന്നു.

ജോജുവുമായി സംസാരിച്ച് പ്രശ്ന പരിഹാരം കാണുമെന്ന് എറണാകുളം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, ഹൈബി ഈഡന്‍ എന്നിവരുടെ നേത്യത്വത്തില്‍ മുതിര്‍ന്ന നേതാക്കള്‍ ജോജുവുമായി ചര്‍ച്ചയും നടത്തിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News