നികുതികൂട്ടിയത് കേന്ദ്രസര്‍ക്കാര്‍, സംസ്ഥാനസര്‍ക്കാര്‍ നികുതി കുറയ്ക്കേണ്ട കാര്യമില്ല; ഡോ ടി എം തോമസ് ഐസക്ക്

എന്‍ ഡി എ അധികാരത്തില്‍ വരുമ്പോള്‍ ഉണ്ടായ നിരക്കിലേക്ക് ഇന്ധന നികുതി കുറയ്ക്കാന്‍ സമരം ചെയ്യേണ്ടതിന് പകരം കോണ്‍ഗ്രസ് ബിജെപിയുമായി ചേര്‍ന്ന് സംസ്ഥാന സര്‍ക്കാരിനെതിരെ സമരം ചെയ്യുകയാണെന്ന് തോമസ് ഐസക്.

ഇന്ധന വില സംബന്ധിച്ച് ബിജെപിക്കും കോണ്‍ഗ്രസിനും ഒരേ നയമാണ്. കേന്ദ്ര സര്‍ക്കാര്‍ മാത്രമാണ് നികുതി കൂട്ടിയത് . അതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ നികുതി കുറയ്‌ക്കേണ്ട ആവശ്യമില്ല.

കേന്ദ്ര സര്‍ക്കാര്‍ നികുതി കുറയ്ക്കുമ്പോള്‍ നഷ്ടം നികത്താന്‍ സംസ്ഥാനം നികുതി വര്‍ധിപ്പിക്കില്ലെന്ന ഉറപ്പ് രണ്ട് പതിറ്റാണ്ടായി എല്‍ ഡിഎഫ് പാലിച്ചു. കോണ്‍ഗ്രസും ബിജെപിയും എസ് ഡി പി ഐയും ചേര്‍ന്നുള്ള മഴവില്‍ മുന്നണിയുടെ കള്ളപ്രചരണം ജനം തിരിച്ചറിയുമെന്നും കൈരളി ന്യൂസിന്റെ സാമ്പത്തികം പംക്തിയില്‍ തോമസ് ഐസക് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel