കെഎസ്ആര്‍ടിസി സമരം ന്യായീകരിക്കാനാകില്ല; മന്ത്രി ആന്റണി രാജു

കൊവിഡ് സാഹചര്യത്തില്‍ ശമ്പള വര്‍ദ്ധനവ് ആവശ്യപെട്ട് കെ.എസ് ആര്‍ ടി സി ജീവനക്കാര്‍ നടത്തിയ സമരം ന്യായീകരിക്കാനാകില്ലെന്ന് ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു. 30 കോടിയുടെ തര്‍ക്കം പരിഹരിക്കാന്‍ 30 മണിക്കൂര്‍ പോലും ട്രേഡ് യൂണിയനുകള്‍ തന്നില്ലെന്നും കെ.എസ് ആര്‍ ടി സിയെ അവശ്യ സര്‍വ്വീസായി പ്രഖ്യാപിക്കുന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

ചര്‍ച്ചയിലൂടെ മാത്രമെ വിഷയം പരിഹരിക്കാനാകു എന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാലും പ്രതികരിച്ചു. അതേ സമയം സംസ്ഥാനത്ത് കെ.എസ് ആര്‍ ടി സി ബസുകള്‍ ഒന്നും നിരത്തിലിറങ്ങിയില്ല.

ശമ്പള പരിഷ്‌കരണം നടപ്പിലാക്കുക ഡ്യൂട്ടീ പാറ്റേണ്‍ പരിഷ്‌കരിക്കുക തുടങ്ങി ആവശ്യങ്ങള്‍ ഉന്നയിച്ച് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ നടത്തിയ പണിമുടക്കില്‍ വലഞ്ഞത് യാത്രക്കാരാണ്. സംസ്ഥാനത്താകെ സര്‍വീസുകള്‍ സ്തംഭിച്ചു. കൊവിസ് സാഹചര്യത്തില്‍ ഇത്തരമൊരു സമരം നടത്തിയത് ന്യായീകരിക്കാനാകില്ലെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.

കൊവിഡ് കാലത്ത് ഒരു മാസത്തെ ശമ്പളം പോലും സര്‍ക്കാര്‍ മുടക്കിയിട്ടില്ല. സമരവുമായി ബന്ധപെട്ട് സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന ട്രേഡ് യൂണിയനുകള്‍ കേള്‍ക്കാന്‍ തയ്യാറായില്ല. കെ എസ് ആര്‍ ടി സി യെ അവശ്യ സര്‍വ്വീസായി പ്രഖ്യാപിക്കുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.

അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ അനിശ്ചിതകാല സമരം ആരംഭിക്കാനാണ് പ്രതിപക്ഷ സംഘടനകളുടെ തീരുമാനം. എന്നാല്‍ സി.ഐ.ടി യു അടക്കമുള്ള ചില സംഘടനകള്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ഡ്യൂട്ടിയില്‍ പ്രവേശിക്കും. ചര്‍ച്ചകളിലൂടെ മാത്രമേ പരിഹരിക്കാന്‍ സാധിക്കു. 1700കൊടിയോളം രൂപയാണ് ഈ വര്‍ഷം ഇതുവരെ കെഎസ്ആര്‍ടിസി ക്ക് നല്‍കിയത് അത് കാണാതെ പോകരുതെന്ന് ധനമന്ത്രി കെ എന്‍ ബാല ഗോപാലും പ്രതികരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here