ഡബ്ല്യുടിഎ ഫൈനലില്‍ ടെന്നീസ് പ്രേമികള്‍ ഉറ്റുനോക്കുന്നത് മരിയ സക്കാറിയുടെ പ്രകടനത്തെ

ഡബ്ല്യു ടി എ ഫൈനല്‍സിന് ഞായറാഴ്ച തുടക്കമാകുമ്പോള്‍ ടെന്നീസ് പ്രേമികള്‍ ഉറ്റുനോക്കുന്നത് മരിയ സക്കാറിയുടെ പ്രകടനമാണ്. ടൂര്‍ണമെന്റിലേക്ക് യോഗ്യത നേടുന്ന ആദ്യ ഗ്രീക്ക് താരം കൂടിയാണ് സക്കാറി.

മരിയ സക്കാറി പ്രൊഫഷണല്‍ ടെന്നീസിലെത്തിയിട്ട് അധിക കാലമൊന്നും ആയിട്ടില്ല. പക്ഷെ കളിയഴകിലൂടെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഈ ഗ്രീക്ക് സുന്ദരി ടെന്നീസ് ആരാധകരുടെ മനം കവര്‍ന്നു കഴിഞ്ഞു. സാക്ഷാല്‍ നവോമി ഒസാക്കയുടെ 23 മത്സര ജൈത്രയാത്ര അവസാനിപ്പിച്ച ഈ 26കാരി ന്യൂ ജനറേഷന്‍ ടെന്നീസ് ആരാധകരുടെ ഇഷ്ടതാരമാണ്.

ശക്തമായ സെര്‍വുകളും ഗ്രൗണ്ട് സ്‌ട്രോക്കുകളുമായി കോര്‍ട്ടില്‍ ആക്രമണാത്മക ടെന്നീസ് കളിക്കുന്ന സക്കാറിക്ക് മുന്നില്‍ തോറ്റ് മടങ്ങിയവരില്‍ മുന്‍ നിര താരങ്ങള്‍ ഒത്തിരി പേരുണ്ട്. ഇക്കഴിഞ്ഞ ഫ്രഞ്ച് ഓപ്പണിലും യുഎസ് ഓപ്പണിലും സെമി ഫൈനല്‍ വരെയെത്തിയ മാസ്മരിക പ്രകടനങ്ങള്‍ സക്കാറിയുടെ റാങ്കിംഗിലും മാറ്റമുണ്ടാക്കിയിട്ടുണ്ട്.

സെറീന വില്യംസും ഫെഡററും നദാലുമാണ് ഈ ഏഥന്‍സുകാരിയുടെ റോള്‍ മോഡലുകള്‍. കളിമണ്ണും ഹാര്‍ഡ് കോര്‍ട്ടും ഒരുപോലെ ഇഷ്ടപ്പെടുന്ന സക്കാറിയുടെ അടുത്ത ടൂര്‍ണമെന്റ് ഞായറാഴ്ച മെക്‌സിക്കോയില്‍ ആരംഭിക്കുന്ന ഡബ്ല്യു ടി എ ഫൈനല്‍സാണ്. സക്കാറി ഉള്‍പ്പെടെ എട്ട് വനിതാ സിംഗിള്‍സ് താരങ്ങളാണ് ടൂര്‍ണമെന്റില്‍ മത്സരിക്കുക.

കരിയറില്‍ ഒരു ഗ്രാന്‍സ്ലാം കിരീടം പോലും നേടിയിട്ടില്ലെങ്കിലും ചരിത്രം തിരുത്തിക്കുറിക്കാനുറച്ച് തന്നെയാണ് ലോക ആറാം നമ്പര്‍ താരം കൂടിയായ സക്കാറി. സബലെങ്ക, ക്രെജിസിക്കോവ , ആനെറ്റ് കൊണ്ടാവെയ്റ്റ് എന്നിവരാകും ടൂര്‍ണമെന്റില്‍ മരിയ സക്കാറിക്ക് വെല്ലുവിളി ഉയര്‍ത്തുക. ആഷ്‌ലി ബാര്‍ട്ടിയാണ് ഡബ്‌ള്യു ടി എ ഫൈനല്‍സില്‍ നിലവിലെ കിരീട ജേത്രി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News