CSIR NET അപേക്ഷകരുടെ ആശങ്കകൾ പരിഹരിക്കാൻ യൂണിയൻ സർക്കാർ തയാറാവണം: ഡോ. വി ശിവദാസൻ എം.പി

CSIR NET പരീക്ഷകൾ എത്രയും വേഗം നടത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണം എന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി, ശ്രീ ധർമേന്ദ്ര പ്രധാനോട് ഡോ. വി ശിവദാസൻ എം.പി ആവശ്യപ്പെട്ടു.

ശാസ്ത്ര മേഖലയിൽ ഗവേഷകരെയും അധ്യാപകരെയും സൃഷ്ടിക്കാൻ ഉദ്ദേശിച്ചുള്ള CSIR NETന്റെ പ്രാധാന്യം യൂണിയൻ സർക്കാർ മനസ്സിലാക്കുന്നില്ല എന്നത് അത്യന്തം ഖേദകരമായ അവസ്ഥയാണ്. 2020 ജൂണിൽ നടക്കേണ്ടിയിരുന്ന CSIR നെറ്റ് മാറ്റിവച്ചത് നമ്മൾ കണ്ടതാണ്. അത് പിന്നീട് 2020 നവംബറിലാണ് നടന്നത്. കൂടാതെ, 2020 ഡിസംബറിൽ നടത്തേണ്ടിയിരുന്ന CSIR NET നടത്തിയുമില്ല. 2021 ഫെബ്രുവരിയിൽ പരീക്ഷ നടക്കുമെന്ന് പരക്കെ പ്രതീക്ഷിച്ചിരുന്നു പക്ഷേ അതുമുണ്ടായില്ല.

2021 ജൂണിൽ നടത്തേണ്ടിയിരുന്ന സിഎസ്ഐആർ നെറ്റ് ഇതുവരെ നടത്തിയിട്ടില്ല, 2021 ഡിസംബറിലെ CSIR NET സംബന്ധിച്ച് അറിയിപ്പുകളൊന്നും ഇതുവരെ ലഭിച്ചിട്ടുമില്ല. നിലവിലെ അവസ്ഥ പ്രകാരം 2021ൽ CSIR നെറ്റ് ഉണ്ടാകുമോ എന്നത് ഇപ്പോഴും ആശങ്കയയി തുടരുന്നു.

ശാസ്ത്ര മേഖലയിൽ താൽപ്പര്യമുള്ള ഗവേഷകർക്ക് വിലപ്പെട്ട അവസരങ്ങൾ നൽകുന്ന മൂന്ന് CSIR നെറ്റ് (ഡിസംബർ 2020, ജൂൺ 2021 & ഡിസംബർ 2021) ഇതുവരേക്കും റദ്ദാക്കി. ഇത് ഇന്ത്യയിലെ ശാസ്ത്ര മേഖലയിലെ അധ്യാപനത്തിനും ഗവേഷണത്തിനും വലിയ നഷ്ടമാണ്. ഇത് വ്യക്തിഗത സ്ഥാനാർത്ഥികളുടെ പ്രതീക്ഷകൾക്കും അഭിലാഷങ്ങൾക്കും എതിരാണ്, കൂടാതെ നമ്മുടെ രാജ്യം ഉന്നത വിദ്യാഭ്യാസത്തിൽ കൈവരിക്കാൻ ആഗ്രഹിക്കുന്ന ലക്ഷ്യങ്ങൾക്കും എതിരാണ്. CSIR NET പരീക്ഷകൾ നടത്താൻ തയ്യാറാവാത്തതും നടത്തുന്ന പരീക്ഷകളുടെ അമിതമായ കാലതാമസവും സൃഷ്ടിക്കുന്ന അനിശ്ചിതത്വം ഈ പരീക്ഷകളിൽ പങ്കെടുക്കേണ്ട 2 ലക്ഷത്തിലധികം ഗവേഷക വിദ്യാർത്ഥികളെ ബാധിക്കുന്നതാണ്.

ശാസ്‌ത്രീയ ഗവേഷണ രംഗത്തേക്ക്‌ കടക്കാമെന്ന പ്രതീക്ഷയിൽ പരീക്ഷയ്‌ക്ക്‌ തയ്യാറെടുക്കുന്ന വിദ്യാർഥികൾ ഇപ്പോൾ നിരാശയിലാണ്‌. അനിശ്ചിതത്വം ഉദ്യോഗാർത്ഥികളുടെ ശാരീരികവും മാനസികവുമായ സ്ഥിതിയെക്കൂടി ബാധിക്കുന്നുണ്ട്. വിജ്ഞാന സമ്പദ്‌വ്യവസ്ഥയുടെ കാലഘട്ടത്തിലെ സാമ്പത്തികവും സാമൂഹികവുമായ പുരോഗതിക്ക് വളരെ നിർണായകമായ ഗുണമേന്മയുള്ള ഗവേഷണ അവസരം നഷ്ടപ്പെടുത്തിയതുക്കൊണ്ട് അവരിൽ പലരും ഗവേഷണം ഒഴിവാക്കാൻ നിർബന്ധിതരായി.

CSIR NET അപേക്ഷകരുടെ ആശങ്കകൾ പരിഹരിക്കുന്നതിനും നെറ്റ് പരീക്ഷകൾ എത്രയും വേഗം നടത്തുന്നതിനും യൂണിയൻ സർക്കാർ ഉചിതമായ നടപടികൾ സ്വീകരിക്കണം. അതിലൂടെ ഉദ്യോഗാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസം, അദ്ധ്യാപനം, ഗവേഷണം എന്നീ മേഖലകളിലേക്ക് പ്രവേശിക്കാൻ ന്യായമായ അവസരം ലഭിക്കുമെന്ന് ഉറപ്പാക്കേണ്ടതുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News