52-ാമത് ഇന്ത്യൻ പനോരമ; തെരഞ്ഞെടുക്കപ്പെട്ട ചലച്ചിത്രങ്ങൾ പ്രഖ്യാപിച്ചു

ഗോവയിൽ വച്ച് നടക്കുന്ന 52-ാംമത് ഇന്ത്യൻ പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചലച്ചിത്രങ്ങൾ പ്രഖ്യാപിച്ചു. 25 സിനിമകളാണ് ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കാനായി 12 അംഗ ജൂറി തിരഞ്ഞെടുത്തത്.

രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത ‘സണ്ണി’, ജയരാജ് സംവിധാനം ചെയ്ത ‘നിറയെ തത്തകളുള്ള മരം ‘എന്നിവയാണ് ഫീച്ചർ ഫിലിം വിഭാഗത്തിൽ മേളയിൽ പ്രദർശിപ്പിക്കുന്ന മലയാളം ചലച്ചിത്രങ്ങൾ.

221 ചലച്ചിത്രങ്ങളിൽ നിന്നാണ് 25 സിനിമകൾ ജൂറി തിരഞ്ഞെടുത്തത്. 9 ദിവസം നീളുന്ന ചലച്ചിത്ര മേള നവംബർ 20 മുതലാണ് ആരംഭിക്കുക. മേളയിൽ 25 ഫിച്ചർ സിനിമകളും 20 നോൺ ഫീച്ചർ സിനിമകളും പ്രദർശിപ്പിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here