ശബ്ദ പരിശോധന കേന്ദ്ര ലാബുകളില്‍ നടത്തണമെന്ന കെ സുരേന്ദ്രന്റെ ആവശ്യം കേരളത്തിലെ അടവ് പാളിയതിനാല്‍; പ്രസീത അഴീക്കോട്

ബത്തേരി കോഴക്കേസില്‍ ശബ്ദ പരിശോധന കേന്ദ്ര ലാബുകളില്‍ നടത്തണമെന്ന കെ സുരേന്ദ്രന്റെ ആവശ്യം കേരളത്തിലെ ലാബുകളില്‍ കൃതൃമങ്ങള്‍ നടക്കാത്തതു മൂലമെന്ന് ജെ.ആര്‍.പി നേതാവ് പ്രസീത അഴീക്കോട്. കേന്ദ്രം ഭരിക്കുന്നത് ബിജെപി ആയതുകൊണ്ടാണ് ശബ്ദ പരിശോധന കേന്ദ്ര ലാബില്‍ നടത്തണമെന്ന് സുരേന്ദ്രന്‍ ആവശ്യപ്പെട്ടതെന്നും പ്രസീത പറഞ്ഞു.

കേസില്‍ ജെ.ആര്‍.പി നേതാവ് സി.കെ ജാനുവിന്റെയും ബി.ജെ.പി വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് മലവയലിന്റെയും ശബ്ദം പരിശോധന ഇന്ന് കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ നടന്നു.

ബത്തേരി കോഴക്കേസില്‍ ശബ്ദ പരിശോധന കേന്ദ്ര ലാബില്‍ നടത്തണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസമായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കോടതിയെ സമീപിച്ചത്. കാക്കനാട് ചിത്രഞ്ജലി സ്റ്റുഡിയോയിലെ ശബ്ദ പരിശോധനയില്‍ കൃത്രിമം നടന്നെന്നാണ് സുരേന്ദ്രന്‍ ഹര്‍ജി ചൂണ്ടിക്കാട്ടുന്നത്.

എന്നാല്‍ ശബ്ദ പരിശോധന കേന്ദ്ര ലാബുകളില്‍ നടത്തണമെന്ന കെ സുരേന്ദ്രന്റെ ആവശ്യം കേരളത്തിലെ ലാബുകളില്‍ കൃതൃമങ്ങള്‍ നടക്കാത്തതു മൂലമെന്ന് ജെ.ആര്‍.പി നേതാവ് പ്രസീത അഴീക്കോട് പറഞ്ഞു. കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ ശബ്ദ പരിശോധന എത്തിയതായിരുന്നു പ്രസീത. സി കെ ജാനു കോഴപ്പണം വിനിയോഗിച്ചതുള്‍പ്പടെയുള്ള നിര്‍ണ്ണായക തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതായും പ്രസീത കൂട്ടിച്ചേര്‍ത്തു.

കേസില്‍ ജെ.ആര്‍.പി നേതാവ് സി.കെ ജാനുവിന്റെയും ബി.ജെ.പി വയനാട് ജില്ലാ ജന. സെക്രട്ടറി പ്രശാന്ത് മലവയലിന്റെയും ശബ്ദ പരിശോധനയും ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ നടന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News