ജോജുവിന്റെ കാര്‍ തകര്‍ത്ത കേസ്; പ്രതിക്ക് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍

കോണ്‍ഗ്രസ് റോഡ് ഉപരോധത്തിനിടെ കാര്‍ തകര്‍ത്ത കേസില്‍ പ്രതി തൈക്കൂടം സ്വദേശി പി.ജി ജോസഫിന് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍. നടനും പ്രതിക്ക് ജാമ്യം നല്‍കുന്നതിനെ എതിര്‍ത്തു. കൊച്ചിയില്‍ ഇന്ധന വിലവര്‍ധനയ്ക്കെതിരെ നടന്ന പ്രതിഷേധത്തിനിടെയായിരുന്നു നടന്റെ വാഹനം തകര്‍ത്തത്.

കാറിന്റെ ഡോര്‍ ബലമായി തുറന്ന സമരക്കാര്‍ വാഹനത്തിന് കാര്യമായ കേടുപാടുകള്‍ വരുത്തി. ആറു ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കി. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അസഭ്യം പറഞ്ഞുവെന്നും തനിക്കെതിരായ ആരോപങ്ങള്‍ തെറ്റാണെന്നും താരം വ്യക്തമാക്കി.

അറസ്റ്റിലായ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജോസഫിന്റെ ജാമ്യാപേക്ഷയില്‍ കക്ഷി ചേരാന്‍ ഇന്ന് രാവിലെയാണ് ജോജു കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്.

കോണ്‍ഗ്രസിന്റെ സമരത്തിനിടെ നടന്‍ ജോജുവിന്റെ വാഹനം അക്രമിച്ച കേസില്‍ അറസ്റ്റിലായ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജോസഫിന്റെ ജാമ്യഹര്‍ജിയില്‍ കക്ഷി ചേരാന്‍ ജോജു കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു

കേസില്‍ പ്രതി ജോസഫ് കുറ്റം സമ്മതിച്ചതായി പൊലീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജോജുവിന്റെ വാഹനം തടഞ്ഞ സമയത്ത് പിന്നില്‍നിന്ന് കല്ലുകൊണ്ട് ഇടിച്ചു ഗ്ലാസ് തകര്‍ക്കുകയായിരുന്നു എന്നാണ് ജോസഫിന്റെ മൊഴി. ഗ്ലാസ് തകരുന്നതിനിടയിലാണ് കൈക്കു പരിക്കേറ്റതെന്നും പ്രതി സമ്മതിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News