സംസ്ഥാനത്ത് എട്ടാം ക്ലാസ് തിങ്കളാഴ്ച ആരംഭിക്കും

സംസ്ഥാനത്ത് എട്ടാം ക്ലാസ് തിങ്കളാഴ്ച ആരംഭിക്കും. നാഷണൽ അച്ചീവ്മെന്റ് സർവേ 12 ന് നടക്കുന്ന പശ്ചാത്തലത്തിലാണ് എട്ടാം ക്ലാസ് നേരത്തെ തുടങ്ങുന്നത്.

നവംബർ 15 മുതൽ 8, 9 ക്ളാസുകൾ ആരംഭിക്കുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ഒമ്പതാം ക്ലാസ് നേരത്തെ പ്രഖ്യാപിച്ച പ്രകാരം 15 -)o തിയ്യതിയാണ് ആരംഭിക്കുക . 19 മാസത്തെ ഇടവേളയ്ക്ക് ശേഷം നവംബർ 1 നാണ് സ്കൂളുകൾ തുറന്നത്. ഒന്ന്‌ മുതൽ ഏഴു വരേയും 10,12 ക്ളാസുകളുമാണ് ആരംഭിച്ചിരുന്നത്.

പ്രധാനമായും മൂന്ന്, അഞ്ച്, എട്ട് ക്ലാസുകളെ അടിസ്ഥാനപ്പെടുത്തിയാണ് സർവെ നടത്തുന്നത്. ഗണിതം, ഭാഷ, ശാസ്ത്രം, സാമൂഹ്യശാസ്ത്രം വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് സര്‍വെ. എട്ടാം ക്ലാസ് ഒഴികെയുള്ള ക്ലാസുകൾ നവംബർ ഒന്നിന് തുറന്നിരുന്നു. അതേസമയം, ഒമ്പത്, പ്ലസ് വൺ ക്ലാസുകൾ 15 നാകും പുനരാരംഭിക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here