വില്ലേജ് ഓഫീസുകൾ ജനസൗഹൃദവും അഴിമതി മുക്തവുമാകണം;  മന്ത്രി കെ. രാജൻ

സംസ്ഥാനത്തെ വില്ലേജ് ഓഫീസുകൾ ജനസൗഹൃദമാക്കുന്നതിനും അഴിമതിമുക്തമാക്കുന്നതിനും വില്ലേജ് ഓഫിസർമാർക്ക് നേതൃപരമായ പങ്ക് നിർവ്വഹിക്കാനുണ്ടെന്ന് റവന്യു മന്ത്രി കെ രാജൻ അഭിപ്രായപ്പെട്ടു.

സംസ്ഥാനത്തെ വില്ലേജ് ഓഫീസർമാരുമായുള്ള ഓൺലൈൻ ത്രൈമാസ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവർക്കും ഭൂമി , എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന റവന്യു വകുപ്പിൻ്റെ ലക്ഷ്യം സാക്ഷാത്ക്കരിക്കുന്നതിനായിആത്മാർത്ഥമായി ജോലി ചെയ്യുകയും ഇക്കഴിഞ്ഞ പ്രളയത്തിലുൾപ്പെടെ സ്തുത്യർഹമായ നിലയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തിയ റവന്യു വകുപ്പിലെ എല്ലാ ജീവനക്കാരേയും മന്ത്രി അനുമോദിച്ചു.

അഴിമതിയും കെടുകാര്യസ്ഥതയും ഒരു കാരണവശാലും വകുപ്പിൽ വച്ചു പൊറുപ്പിക്കില്ലെന്നും അതേ സമയം , സത്യസന്ധന്മാരായ ഉദ്യോഗസ്ഥന്മാരെ സംരക്ഷിക്കുന്നതിന് ഏതറ്റം വരെയും പോകുമെന്നും മന്ത്രി വ്യക്തമാക്കി.കഴിഞ്ഞ യോഗത്തിൽ വില്ലേജ് ഓഫീസർമാർ ഉന്നയിച്ച വിവിധ വിഷയങ്ങളിന്മേൽ കൈക്കൊണ്ട തീരുമാനങ്ങൾ മന്ത്രി യോഗത്തിൽ വിശദീകരിച്ചു.

യോഗത്തിൽ ലാൻ്റ് റവന്യു കമ്മീഷണർ കെ ബിജു ഐഎഎസ്, ജോയിൻ്റ് കമ്മീഷണർ ജെറോമിക് ജോർജ്ജ് ഐഎഎസ് അസിസ്റ്റൻ്റ് കമ്മീഷണർമാർ എന്നിവർ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News